കൊതുകുജന്യരോഗം നിയന്ത്രിക്കാൻ ഒമ്പതു ജില്ലകളിൽ ആളില്ല; ഡെങ്കിപ്പനി വ്യാപകം


പ്രതീകാത്മക ചിത്രം | Photo: A.P.

ആലപ്പുഴ: ഡെങ്കിപ്പനി പടരുമ്പോഴും കൊതുകുജന്യരോഗങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഉദ്യോഗസ്ഥ തസ്തികയിൽ ഒമ്പതുജില്ലകളിലും ആളില്ല. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഡിസ്ട്രിക്ട് വെക്ടർ ബോൺ ഡിസീസ് കൺട്രോൾ (ഡി.വി.ബി.ഡി.സി.) ഓഫീസർമാരില്ലാത്തത്.

കൊതുകിന്റെ സാന്ദ്രതാപഠനം മുടങ്ങിയതോടെ പലയിടത്തും ഡെങ്കിപ്പനി വ്യാപകമായി. ഓരോ പ്രദേശത്തെയും കൊതുകിന്റെ സാന്ദ്രത പഠിച്ച് ഡി.വി.ബി.ഡി.സി. ഓഫീസർമാർക്കാണ് ആരോഗ്യപ്രവർത്തകർ റിപ്പോർട്ടു നൽകേണ്ടത്. ഇതു വിലയിരുത്തിയാണ് പ്രതിരോധ നടപടിയെടുക്കുക. എന്നാൽ, ഉദ്യോഗസ്ഥരില്ലാത്തതിനാൽ പ്രതിരോധം പാളി. അസിസ്റ്റന്റ് എന്റമോളജിസ്റ്റ്, ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളിൽനിന്നു സ്ഥാനക്കയറ്റത്തിലൂടെ നിയമനം നടത്താൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, അസിസ്റ്റന്റ് എന്റമോളജിസ്റ്റുകളുടെ സീനിയോറിറ്റി തർക്കംമൂലം നടപടി നിർത്തി. ഇപ്പോൾ കോടതിയിലാണു കേസ്.



ഈവർഷം ഇതുവരെ 2954 പേർക്ക് ഡെങ്കിപ്പനി പിടിപെട്ടു. 20 പേർ മരിച്ചു. 30 മരണം ഡെങ്കിപ്പനിമൂലമാണെന്ന സംശയമുണ്ട്.

നിയമനം വൈകുന്നതിനാൽ പ്രതിസന്ധിയുണ്ടെന്ന് അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനതല ഏകോപനത്തിനുള്ള അസിസ്റ്റന്റ് ഡയറക്ടറുടെ തസ്തികയിലും മാസങ്ങളായി ആളില്ല.

2025-ഓടെ മലമ്പനി, കരിമ്പനി, മന്ത്, എന്നിവയുടെ നിർമാർജനത്തിനായി ഈ തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ഡി.വി.ബി.സി.ഡി. ഓഫീസർ തസ്തികയുടെ പേര് നേരത്തേ ജില്ലാ മലേറിയ ഓഫീസർ എന്നായിരുന്നു. ശമ്പളപരിഷ്കരണത്തോടെയാണു പേരുമാറ്റിയത്.

Content Highlights: mosquito-borne diseases spreading


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented