കാലാവസ്ഥാ വ്യതിയാനം; ഇന്ത്യയിൽ ശിശുമരണവും പകർച്ചവ്യാധികൾമൂലമുള്ള മരണവും വര്‍ധിച്ചതായി റിപ്പോർട്ട്


സ്വന്തം ലേഖിക

കനത്ത ചൂടിനെത്തുടര്‍ന്ന് ഈ വര്‍ഷം മഹാരാഷ്ട്രയില്‍ 25 പേരാണ് മരിച്ചത്.

പ്രതീകാത്മക ചിത്രം | Photo: A.P.

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന കൊടുംചൂട് കാരണമുള്ള മരണം ഇന്ത്യയില്‍ 55 ശതമാനം വര്‍ധിച്ചതായി ലാന്‍സെറ്റ് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ ആഘാതങ്ങള്‍ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കുന്നുണ്ട്. ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ, പകര്‍ച്ചവ്യാധികള്‍, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍, വായു മലിനീകരണം കാരണമുള്ള മരണം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുന്നെന്നും വ്യക്തമാക്കുന്നു.

2022 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയിലും പാകിസ്താനിലും കാലാവസ്ഥാ വ്യതിയാനത്താലുണ്ടാകുന്ന ഉഷ്ണതരംഗത്തിന് 30 മടങ്ങിന്റെ വര്‍ധനയുണ്ടായി. ഈ മാസങ്ങളില്‍ 374-ലധികം സൂര്യാഘാതകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കനത്ത ചൂടിനെത്തുടര്‍ന്ന് ഈ വര്‍ഷം മഹാരാഷ്ട്രയില്‍ 25 പേരാണ് മരിച്ചത്.സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2015-2019 കാലയളവില്‍ മൊത്തം 3,775 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്തചംക്രമണം, ശ്വസനസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, പകര്‍ച്ചവ്യാധികള്‍ എന്നിവയുമായി ബന്ധപ്പെട്ട മരണവും ശിശുമരണവും ഉയര്‍ന്ന താപനിലയില്‍ വര്‍ധിച്ചു. മഴയും താപനിലയും കൂടുന്നത് വയറിളക്കരോഗങ്ങള്‍, ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും തീവ്രമായ ഉഷ്ണതരംഗങ്ങള്‍ ഏഷ്യയില്‍ മരണം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: mortality rate in india due to climate change, increased by 55 percent, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented