രാവിലെ വ്യായാമം ചെയ്യുന്നവരിൽ ഹൃദ്രോ​ഗത്തിനും സ്ട്രോക്കിനുമുള്ള സാധ്യത കുറവ്


Representative Image| Photo: Canva.com

വ്യായാമം ശരീരത്തിന് എത്രത്തോളം പ്രധാനമാണെന്നത് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിൽ പ്രധാനസ്ഥാനമാണ് വ്യായാമത്തിനുള്ളത്. വ്യായാമം പലസമയങ്ങളിൽ ചെയ്യുന്നവരുണ്ട്. ചിലർ രാവിലെകളിലാണ് വർക്കൗട്ടിന് സമയം കണ്ടെത്തുന്നതെങ്കിൽ ചിലർക്ക് സൗകര്യപ്രദം വൈകുന്നേരങ്ങളാണ്. രാവിലെകളിൽ വ്യായാമം ചെയ്യുന്നവരെ സന്തോഷിപ്പിക്കുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാവിലെ വ്യായാമം ചെയ്യുന്നവരിൽ ഹൃദ്രോ​ഗസാധ്യതയും പക്ഷാഘാത സാധ്യതയും കുറവായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

യൂറോപ്യൻ ജേർണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യായാമം ശരീരത്തിന് ​ഗുണം ചെയ്യുമെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്, എന്നാൽ പ്രഭാതവ്യായാമം കൂടുതൽ ഫലപ്ര​ദമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പഠനത്തിൽ പങ്കാളിയായ ​ഗലി അൽബലാക് പറഞ്ഞു.പഠനത്തിലെ കണ്ടെത്തലുകൾ കൂടുതൽ പ്രകടമായത് സ്ത്രീകളിലാണെന്നും ​ഗലി അൽബലാക് പറയുന്നു. യു.കെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം സംഘടിപ്പിച്ചത്. 86,657 പേരെയാണ് പഠനത്തിന് ആസ്പദമാക്കിയത്. നാൽപത്തിരണ്ടിനും എഴുപത്തിയെട്ടിനും ഇടയിൽ പ്രായത്തിലുള്ളവരായിരുന്നു ഇവർ. അവയിൽ 58 ശതമാനവും സ്ത്രീകളുമായിരുന്നു. പഠനാരംഭത്തിൽ ഹൃദ്രോ​ഗ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവരുമായിരുന്നു. ആറുമുതൽ എട്ടുവർഷം വരെയുള്ള കാലയളവായിരുന്നു പഠനത്തിന് ആസ്പദമാക്കിയത്. ഇതിൽ 2,911 കൊറോണറി ആർട്ടറി ഡിസീസും 796 പേർക്ക് പക്ഷാഘാതവും രേഖപ്പെടുത്തുകയുണ്ടായി. രാവിലെകളിൽ വ്യായാമം ചെയ്തവരിൽ ഹൃദ്രോ​ഗവും പക്ഷാഘാതവും താരതമ്യേന കുറവായിരുന്നു.

പഠനത്തിലെ രണ്ടാമത്തെ നിരീക്ഷണത്തിൽ ​ഗവേഷകർ പങ്കെടുത്തവരെ നാലു ​ഗ്രൂപ്പുകളായി തിരിച്ചു. അതിരാവിലെ(5 മുതൽ 8 വരെ), എട്ടുമുതൽ 11 വരെയുള്ള സമയം, ഉച്ചസമയം, വൈകുന്നേരം എന്നീ സമയങ്ങളിലെ അവരുടെ ദൈനംദിന കായിക പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് ​ഗ്രൂപ്പുകളാക്കിയത്. രാവിലെ അഞ്ചു മുതൽ എട്ടുവരെയുള്ള സമയത്ത് വ്യായാമം ചെയ്തവരിൽ രോ​ഗസാധ്യത പതിനൊന്നു ശതമാനവും എട്ടുമുതൽ 11 വരെയുള്ള സമയത്തു വ്യായാമം ചെയ്തവരിൽ പതിനാറു ശതമാനവും കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.

രാവിലെകളിൽ വ്യായാമം ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് പഠനം പങ്കുവെക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു.

വ്യായാമത്തിന് മുമ്പ് ശ്രദ്ധിക്കാം ഇവ

  • വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
  • വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
  • മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
  • ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
  • അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ട്ട്ഔട്ട് , ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
  • വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.

Content Highlights: morning exercise lowers risk of heart disease and stroke


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented