തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യംനിക്ഷേപിക്കുന്നതും മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന നിയമലംഘനം നടത്തുന്നതും തടവും പിഴയും കിട്ടാവുന്ന കുറ്റമാകുന്നതാണ് മന്ത്രിസഭ അംഗീകരിച്ച കരട് പൊതുജനാരോഗ്യനിയമം. പൊതുജനങ്ങള്‍ക്ക് ശല്യമാവുന്ന സ്ഥലങ്ങള്‍ പരിശോധിക്കാനും കുറ്റക്കാരില്‍നിന്ന് പിഴയീടാക്കുന്നതുമടക്കം ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിനൊപ്പം സുരക്ഷിത ഭക്ഷണം, കുടിവെള്ളം, മാലിന്യം നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളില്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ മുതല്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ വരെയുള്ളവര്‍ക്ക് ഇടപെടാനാകുന്ന വ്യവസ്ഥകളും നിയമത്തിന്റെ കരടിലുണ്ട്.
1939-ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും 1955-ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകീകരിച്ചാണ് പുതിയനിയമം കൊണ്ടുവരുന്നത്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും പകര്‍ച്ചവ്യാധികളും മറ്റും പൊട്ടിപ്പുറപ്പെട്ടാല്‍ അഞ്ചുപേരില്‍കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിക്കാനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കാവും. വ്യാപാരമേളകള്‍ ഉത്സവങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കാം.
രാസ, ജൈവമാലിന്യം അടക്കം പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന വസ്തുക്കള്‍കൊണ്ട് മറ്റൊരാള്‍ക്ക് മാരകമായി മുറിവേറ്റാല്‍ നിയമലംഘകര്‍ക്ക് ഒരുവര്‍ഷംമുതല്‍ ആറുവര്‍ഷംവരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും. മറ്റു നിയമലംഘനങ്ങള്‍ക്ക് മൂന്നുമാസം തടവോ അയ്യായിരം രൂപ പിഴയോ ഈടാക്കാന്‍ അധികാരമുണ്ടാകും. ആര്‍.ഡി.ഒ. റാങ്കില്‍ കുറയാതെ എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റ് റാങ്കിലുള്ളവര്‍ക്ക് ആയിരം മുതല്‍ ആറായിരം രൂപവരെ പിഴയീടാക്കി തീര്‍പ്പാക്കാം. ആവര്‍ത്തിച്ചാല്‍ ഇരട്ടിപ്പിഴയും ദിവസം നൂറുരൂപ അധികപിഴയും ഈടാക്കുമെന്നും കരടില്‍ പറയുന്നു.
നയരൂപവത്കരണ സമിതി
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നയരൂപവത്കരണമടക്കമുള്ളവയ്ക്ക് സംസ്ഥാന, ജില്ലാതലങ്ങളില്‍ പബ്ലിക് ഹെല്‍ത്ത് കമ്മിറ്റികള്‍ക്ക് രൂപം നല്‍കണം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപവത്കരിക്കുന്ന സംസ്ഥാനതല സമിതിയില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന
Content Highlights: More power over health officers in public health law in Kerala, Health, Food