പലരും ഉയർന്ന രക്തസമ്മർദം തിരിച്ചറിയാൻ വൈകുന്നു, കാരണം കണ്ടെത്തി പഠനം


Representative Image | Photo: Canva.com

ശരീരത്തിൽ രക്തചംക്രമണം നടക്കുമ്പോൾ അത് രക്തക്കുഴലിന്റെ ഭിത്തിയിൽ ഏൽപിക്കുന്ന മർദമാണ് രക്തസമ്മർദം. ഇത് ശരീരത്തിന് ആവശ്യമാണ്. തലച്ചോറിലേക്കും കരളിലേക്കും കോശങ്ങളിലേക്കുമെല്ലാം ആവശ്യത്തിന് പ്രാണവായുവും ഊർജവും ലഭിച്ചാലേ ശാരീരിക പ്രവർത്തനങ്ങൾ ഊർജസ്വലമായി നടക്കൂ. അതിന് രക്തസമ്മർദം ആവശ്യമാണ്. എന്നാൽ അമിതമായി ബി.പി. കൂടുന്നതും കുറയുന്നതും ആരോഗ്യത്തിന് ദോഷകരമാണ്. ഇപ്പോഴിതാ പലരും ഉയർന്ന രക്തസമ്മർദം ഉണ്ടെന്നത് തിരിച്ചറിയുന്നത് വളരെ വൈകിയാണ് എന്നു വ്യക്തമാക്കുന്ന ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

ലക്ഷക്കണക്കിന് ജനങ്ങൾ ഉയർന്ന രക്തസമ്മർദത്താൽ ബുദ്ധിമുട്ടുന്നുണ്ട് എന്നും എന്നാൽ ഇതിന്റെ തോത് രാത്രികാലത്ത് മാത്രം ഉയരുന്നതാണ് തിരിച്ചറിയാൻ തടസ്സമാകുന്നത് എന്നും പഠനത്തിൽ പറയുന്നു. ഓക്സ്ഫഡ് സർവകലാശാലയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. നാൽപതിനും എഴുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്.

പഠനത്തിൽ പങ്കെടുത്തവരിൽ എട്ടുപേരിൽ ഒരാൾ എന്ന നിലയിൽ വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഹൈപ്പർടെൻഷൻ രേഖപ്പെടുത്തിയെന്നും പകൽസമയത്ത് അവ തിരിച്ചറിഞ്ഞില്ലെന്നും പഠനത്തിൽ പറയുന്നു. ആരോ​ഗ്യമുള്ളവരിൽ രാത്രികാലത്ത് ശരീരം ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ ബി.പി കുറയുകയാണ് പതിവ്. എന്നാൽ പതിനഞ്ചു ശതമാനത്തോളം പേരിൽ ഇതിനു വിപരീതമാണ് സംഭവിച്ചതെന്ന് പഠനത്തിൽ പറയുന്നു.

ബ്രിട്ടീഷ് ജേർണലായ ജനറൽ പ്രാക്റ്റീസിൽ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പകൽസമയത്തെ ബി.പി മാത്രം പരിശോധിച്ച് രോ​ഗനിർണയത്തിൽ എത്തുന്നതിലെ അപാകത ചൂണ്ടിക്കാട്ടുകയാണ് പഠനം.

ബി.പി. പരിശോധിക്കുന്നതിന് മുൻപ് അറിയേണ്ട ചില കാര്യങ്ങൾ

  • മുന്നൊരുക്കങ്ങൾ എടുത്തുവേണം രക്തസമ്മർദം പരിശോധിക്കാൻ. കോണിപ്പടികൾ കയറി പെട്ടെന്ന് ചെന്ന് ബി.പി. നോക്കിയാൽ ബി.പി കൂടിയെന്നിരിക്കും.
  • മാനസിക സമ്മർദങ്ങളും താത്കാലികമായി ബി.പി. കൂട്ടാനിടയുണ്ട്.
  • ബി.പി. അളക്കുന്നതിന് അരമണിക്കൂറിനുള്ളിൽ പുകവലിക്കുകയോ, കാപ്പി, ചായ തുടങ്ങിയവ കുടിക്കുകയോ ചെയ്യരുത്. ഈ സമയത്ത് വ്യായാമം ചെയ്യാനും പാടില്ല.
  • അഞ്ചുമിനിറ്റോളം ശാന്തമായി വിശ്രമിച്ചതിനുശേഷമായിരിക്കണം ബി.പി. നോക്കുന്നത്.
  • മൂത്രശങ്കയുണ്ടെങ്കിൽ അത് ഒഴിവാക്കിയശേഷമേ ബി.പി. നോക്കാവൂ.
  • സാധാരണ വലതുകൈയിലാണ് ബി.പി. നോക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇടതുകൈയിലും കാലിലും ബി.പി. നോക്കാറുണ്ട്. ഇരിക്കുമ്പോഴോ കിടത്തിയോ ബി.പി. പരിശോധിക്കാം.
  • ഒരുതവണ ബി.പി. പരിശോധിക്കുമ്പോൾ ബി.പി. ഉയർന്നുകാണുന്നുവെന്ന് കരുതി ഹൈപ്പർ ടെൻഷൻ ഉണ്ടെന്ന് സ്ഥിരീകരിക്കാനാവില്ല.
  • ഒരാഴ്ച ഇടവിട്ട് മൂന്നുപ്രാവശ്യമെങ്കിലും പരിശോധിക്കണം. മൂന്ന് പ്രാവശ്യവും ബി.പി. സ്ഥിരമായി ഉയർന്നു നിന്നാൽ മാത്രമേ ഹൈപ്പർ ടെൻഷൻ ഉണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ.
  • തുടർച്ചയായി ബി.പി. പരിശോധിക്കേണ്ടിവരുമ്പോൾ വീട്ടിൽത്തന്നെ പരിശോധിക്കാനുള്ള ഇലക്ട്രോണിക് ഡിജിറ്റൽ അപ്പാരറ്റസ് വാങ്ങുന്നതാണ് നല്ലത്. ബട്ടൺ അമർത്തുമ്പോൾ കഫ് തനിയേ വീർത്തുവരുന്ന ഓട്ടോമാറ്റിക് മോഡലുകളും നമുക്കുതന്നെ വീർപ്പിക്കാവുന്ന സെമി ഓട്ടോമെറ്റിക് മീറ്ററുകളും ലഭ്യമാണ്. കഫ് കൈമുട്ടിന് മുകളിൽ ചുറ്റി ബി.പി. നോക്കുന്ന ഉപകരണങ്ങൾക്കാണ് കൂടുതൽ കൃത്യത.
  • ഏത് അപ്പാരറ്റസ് വാങ്ങിയാലും ഡോക്ടറെ കാണിച്ച് കൃത്യത ഉറപ്പുവരുത്തണം. വർഷത്തിലൊരിക്കൽ ഉപകരണത്തിന്റെ കൃത്യത (കാലിബ്രേഷൻ) നിർണയിക്കാനും മറക്കരുത്.

Content Highlights: more people suffer from high bp than expected


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented