രോഗികളുടെ എണ്ണം വർധിക്കുന്നു; അഞ്ചാംപനി ഭീതിയിൽ മലപ്പുറം


വിനോയ് മാത്യു

വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Photo: canva.com/

മലപ്പുറം: വ്യാഴാഴ്ച 35 പേര്‍ക്കുകൂടി അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡിന് പിന്നാലെ മലപ്പുറം മറ്റൊരു പകര്‍ച്ചവ്യാധിയുടെ ഭീതിയിലായി. ബുധനാഴ്ച 20 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവര്‍ 239 ആയി. രണ്ടാഴ്ചമുമ്പ് കല്‍പ്പകഞ്ചേരിയില്‍ 28 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതില്‍നിന്നാണ് ഇപ്പോള്‍ ഇത്രയും പടര്‍ന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടുദിവസംമുമ്പ് ഇത് 48 ആയിരുന്നു.

തൃപ്പനച്ചി, അരീക്കോട്, കൊണ്ടോട്ടി, കുഴിമണ്ണ, ഏലംകുളം, പെരുവള്ളൂര്‍, കാളികാവ് തുടങ്ങിയവ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളാണ്. കുറുവ പഞ്ചായത്തില്‍പ്പെടുന്ന പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനുകീഴില്‍ രണ്ടുദിവസംമുമ്പ് രണ്ടുപേര്‍ക്കുണ്ടായിരുന്ന രോഗം വ്യാഴാഴ്ച 12 പേര്‍ക്കായി. ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന തിരൂര്‍ നഗരസഭാ പരിധിയില്‍ കഴിഞ്ഞദിവസം ഒരാള്‍ക്കായിരുന്നത് ഇപ്പോള്‍ നാലുപേര്‍ക്കായി. കലോത്സവം വെള്ളിയാഴ്ച സമാപിക്കും. ആയിരക്കണക്കിന് കുട്ടികള്‍ ഈ ദിവസങ്ങളില്‍ തിരൂരില്‍ വന്നുപോയിട്ടുണ്ട്.

കോവിഡ് സാധാരണഗതിയില്‍ ഒരാളില്‍നിന്ന് അഞ്ചുപേര്‍ക്കാണ് പകരുകയെങ്കില്‍ അഞ്ചാംപനി 16 പേര്‍ക്കെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

Content Highlights: measles cases reported in malappuram, health, measles treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented