മങ്കിപോക്സ്: നിരീക്ഷണം ശക്തമാക്കി ആരോ​ഗ്യവകുപ്പ്, കേന്ദ്രസംഘം ഇന്ന് കണ്ണൂരിൽ


സംസ്ഥാനത്ത് രണ്ടാമത്തെ വാനരവസൂരി കേസ് റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവിഭാഗം നിരീക്ഷണം ശക്തമാക്കി

Representative Image | Photo: Gettyimages.in

കണ്ണൂർ: മങ്കിപോക്സ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലുള്ള യുവാവിനെ ചികിസിക്കുന്നത് അഞ്ചംഗ മെഡിക്കൽ ബോർഡ്. ത്വഗ്രോഗവിഭാഗം തലവനും വൈസ് പ്രിൻസിപ്പലുമായ ഡോ. എസ്.രാജീവ്, നെഞ്ചുരോഗവിഭാഗം തലവനും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ഡി.കെ.മനോജ്, മെഡിസിൻ വിഭാഗം തലവൻ ഡോ. കെ.സി.രഞ്ജിത്ത്‌കുമാർ, നോഡൽ ഓഫീസർ ഡോ. വി.കെ.പ്രമോദ്, ആർ.എം.ഒ. ഡോ. എസ്.എം.സരിൻ എന്നിവരാണ് മെഡിക്കൽ സംഘത്തിലുള്ളത്.

രോഗിയുമായി സമ്പർക്കമുണ്ടായവരും നിരീക്ഷണത്തിലാണ്. 13-ന് ദുബായിൽനിന്നെത്തിയ പയ്യന്നൂർ സ്വദേശിയായ യുവാവിനാണ് വാനരവസൂരി സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് രണ്ടാമത്തെ വാനരവസൂരി കേസ് റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുതിയ കേസുകൾ വരികയാണെങ്കിൽ നേരിടാൻ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിക്കു പുറമെ, കണ്ണൂർ ജില്ലാ ആസ്പത്രിയിലും ഐസൊലേഷൻ വാർഡ് സജ്ജമാക്കി. ആസ്പത്രി സൂപ്രണ്ട് ഡോ. വി.കെ.രാജീവിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രത്യേക യോഗം ചേർന്നിരുന്നു.

റോട്ടറി പേ വാർഡ് ഐസൊലേഷൻ വാർഡായി പ്രവർത്തിക്കും. വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഡോക്ടർമാർ ഉൾപ്പെട്ട പ്രത്യേക മെഡിക്കൽ സംഘത്തെയും നിശ്ചയിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഹെൽപ്പ്ഡസ്കും പ്രവർത്തിക്കുന്നുണ്ട്.

കേന്ദ്രസംഘം ഇന്ന് കണ്ണൂരിൽ

പരിയാരം: വാനരവസൂരി ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികിത്സ സംബന്ധിച്ച് കൂടുതൽ നിർദേശങ്ങൾ നൽകുന്നതിനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം ബുധനാഴ്ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തും.

രാവിലെ തിരുവനന്തപുരത്ത് എത്തുന്ന സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ സന്ദർശിച്ചശേഷം ഉച്ചയ്ക്കുശേഷം പരിയാരത്തെത്തുമെന്നാണ് അറിയുന്നത്. 12.45-നുള്ള വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങുന്ന സംഘം നേരിട്ട് പരിയാരത്തെത്തും.

വിമാനത്താവളത്തിൽ 12 ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു

തിരൂർ: യു.എ.ഇ.യിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ കൊല്ലം സ്വദേശിക്ക് വാനരവസൂരി രോഗലക്ഷണം കണ്ടതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി.

കരിപ്പൂർ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് 12 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ഷിഫ്റ്റടിസ്ഥാനത്തിൽ നിയോഗിച്ചു. നിലവിൽ എയർപോർട്ട് അതോറിറ്റിയുടെ മൂന്നു ഡോക്ടർമാർ ചുമതലയിലുണ്ട്. രോഗലക്ഷണമുള്ളവരെ കണ്ടാൽ വിവരമറിയിക്കാൻ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലെൻസ് പ്രോഗ്രാം സെല്ലിൽ സൗകര്യവുമേർപ്പെടുത്തി. രോഗം സംബന്ധിച്ച സംശയനിവാരണത്തിന് മലപ്പുറം ഡർമറ്റോളജി അസോസിയേഷനുമായി ചേർന്ന് ഇ -സഞ്ജീവനി വഴി ടെലി മൊബൈൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

വിമാനത്താവളത്തിൽ രോഗലക്ഷണവുമായി വരുന്നവർക്ക് സ്വയം റിപ്പോർട്ട് ചെയ്യാനും സൗകര്യണ്ട്. ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നവരെ ക്വാന്റീൻ ചെയ്യാൻ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പത്ത് കിടക്കകളോടു കൂടിയ നിരീക്ഷണകേന്ദ്രം ഒരുക്കി. മലപ്പുറം താലൂക്ക് ആശുപത്രിയിൽ എട്ട് കിടക്കകളും ഉണ്ട്.

രോഗബാധയുള്ളയാൾ സ്വകാര്യ ആശുപത്രികളിൽ എത്തിയാൽ ആശുപത്രി ജീവനക്കാർ ചെയ്യേണ്ട കാര്യങ്ങളെകുറിച്ചും ബോധവത്കരണ പരിപാടികളെക്കുറിച്ചും ജില്ലാ ആരോഗ്യവിഭാഗം ഓൺലൈനായി യോഗംചേർന്ന് നിർദേശം നൽകി. ഐ.എം.എ. ഭാരവാഹികളുമായി ചർച്ചയും നടത്തി.

ഡി.എം.ഒ. ഡോ. രേണുക, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ്, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ്, ഐ.എം.എ. പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നിരീക്ഷണത്തിനും ചികിത്സയ്ക്കും ജില്ല പൂർണസജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു.


Content Highlights: monkeypox kerala, monkeypox symptoms, monkeypox kannur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented