കുരങ്ങുപനി: വയനാട് ജില്ലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കും


കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണം.

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കല്പറ്റ: കുരങ്ങുപനിക്കെതിരേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്തുകിടക്കുന്നത് കണ്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വാക്‌സിനേഷന്‍ അടക്കമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ചചെയ്തു. വനത്തിനോട് ചേര്‍ന്നുകിടക്കുന്ന കോളനികളില്‍ ട്രൈബല്‍വകുപ്പ് പ്രത്യേക പരിശോധന നടത്തണം. വനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും വനത്തില്‍ പോകുന്നവരും പ്രത്യേക മുന്‍കരുതലെടുക്കണം.

വനംവകുപ്പ് ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധചെലുത്തണം. വനത്തില്‍ മേയാന്‍ കൊണ്ടുപോകുന്ന കന്നുകാലികളില്‍ ഫ്‌ളൂമെത്രിന്‍ പോലുള്ള പ്രതിരോധമരുന്നുകള്‍ ഉപയോഗിക്കണം. ജില്ലയില്‍ വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ വനസമീപഗ്രാമങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഡിസംബര്‍മുതല്‍ ജൂണ്‍വരെയാണ് സാധാരണയായി രോഗവ്യാപനം കൂടുതലുള്ളത്.കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. കുരങ്ങുകളിലൂടെയാണ് രോഗവാഹകരായ ചെള്ളുകള്‍ വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്നത്. വനത്തില്‍പ്പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ളുപിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭിക്കും. ലക്ഷണങ്ങളുള്ളവര്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ തുടക്കത്തില്‍ത്തന്നെ ഡോക്ടറുടെ ഉപദേശം തേടണം.

ഡി.എം.ഒ. ഇന്‍ ചാര്‍ജ് ഡോ. പി. ദിനീഷ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആന്‍സി ജേക്കബ്, ഡി.പി.എം. ഡോ. സമീഹ സൈതലവി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. കെ.വി. സിന്ധു, ജില്ലാ മലേറിയ ഓഫീസര്‍ ഡോ. സി.സി. ബാലന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlights: monkey fever prevention activities, health, prevention activities intensified in wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented