സ്റ്റാർട്ട്അപ്പ് കമ്പനിയുടെ മൊബൈൽ ആപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു | Photo: Special Arrangement
തിരുവനന്തപുരം: വിദഗ്ദ്ധ ഡോക്ടറുടെ പരിശോധന മുതല്‍ ആംബുലന്‍സ് സേവനങ്ങള്‍ വരെ വീട്ടില്‍ ലഭ്യമാക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയുടെ മൊബൈല്‍ ആപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെഡ്‌റൈഡ് എന്ന സ്ഥാപനമാണ് ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഇത്തരം ഒരു ആപ്പ് വികസിപ്പിച്ചത്. ലാബ് പരിശോധനകള്‍, മരുന്ന്, കിടപ്പുരോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ തുടങ്ങിയ പല സേവനങ്ങളും ഈ ആപ്പ് വഴി വീടുകളില്‍ ലഭ്യമാണ്.
സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വീടുകള്‍ ഓഫീസ് ആയി മാറിയത് പോലെ, വീടുകളില്‍ ക്ലിനിക് സൗകര്യവും മെഡ്‌റൈഡ് ആപ്പ് വഴി എത്തിക്കാന്‍ കഴിയുന്നത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം, താമസിയാതെ രാജ്യവ്യാപകമായി സേവനങ്ങള്‍ നല്‍കാന്‍ പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് മെഡ്‌റൈഡ് സിഇഒ അനന്ത പത്മനാഭന്‍ അറിയിച്ചു. വീടുകളില്‍ മെഡിക്കല്‍ സേവനമെത്തിക്കാനായി ഇത്തരം ഒരു ആപ്പ് കേരളത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഐ എം എ ജില്ലാ ചെയര്‍മാന്‍ ഡോ. പ്രശാന്ത് സി.വി., റെഡ് ക്രോസ്സ് കേരള ചെയര്‍മാന്‍ രഞ്ജിത്ത് കാര്‍ത്തികേയന്‍, മെഡ്‌റൈഡ് കമ്പനി കോ ഫൗണ്ടര്‍ ഡോ. പ്രേം കിരണ്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: mobile app to get medical services at home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..