'മന്ത്രി എം.വി. ഗോവിന്ദന്റെ ഇടപെടൽ ഉണ്ടാക്കിയ ആശ്വാസംചെറുതല്ല'; ഡോ. വിശാലിന് വീട്ടിൽ ചികിത്സിക്കാം


എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: വീട്ടിലെ രണ്ടുമുറിയിൽ ആയുർവേദചികിത്സയ്ക്ക് അനുമതിതേടി ആറുവർഷമായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു ഡോ. വിശാൽ സോണി. ഇതിനിടെ പാമ്പുപിടിത്തത്തിനും പോകുമായിരുന്നു. അപ്പോഴും ചികിത്സാകേന്ദ്രമായിരുന്നു സ്വപ്നത്തിലെല്ലാം. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചപ്പോൾ നിരാശയോടെ യുവഡോക്ടർ സാമൂഹികമാധ്യമത്തിലൊരു കുറിപ്പിട്ടു. അതോടെ മന്ത്രി എം.വി. ഗോവിന്ദൻ വിശാലിന്റെ വിഷമം ‘സ്പെഷ്യൽ കേസാ’യെടുത്തു. ചികിത്സാകേന്ദ്രം നടത്തുന്നതിന് അനുമതി നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശവും നൽകി.

കോട്ടയം തിരുവാർപ്പ് കാഞ്ഞിരക്കാട്ട് മഠത്തിൽ വിശാൽസോണി ആറുവർഷംമുമ്പാണ് ബി.എ.എം.എസ്. ബിരുദം നേടിയത്. കുട്ടിക്കാലംമുതൽ 31 കൊല്ലമായി താമസിക്കുന്ന കുടുംബവീട്ടിലെ രണ്ടുമുറിയിൽ സ്ഥാപനം നടത്തുന്നതിന് അനുമതിതേടി തിരുവാർപ്പ് പഞ്ചായത്തിനെ സമീപിച്ചു.

അമ്മൂമ്മയുടെപേരിലാണ് ഭൂമിയെന്നു മാത്രമേ ഡോക്ടർക്കും അറിയൂ. കൈവശം രേഖകളൊന്നുമില്ല. ഒന്നുംകണ്ടെത്താനായില്ല. ആധാരവും എതിർപ്പില്ലാരേഖയും ഇല്ലാത്തതിനാൽ പഞ്ചായത്ത് ജീവനക്കാർക്കും ഒന്നുംചെയ്യാനായില്ല.

വിശാലിന്റെ കുറിപ്പുകണ്ട് മന്ത്രി വിവരങ്ങൾതേടിയപ്പോൾ അപേക്ഷയോ രേഖകളോ നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് മറുപടി നൽകി. എന്നാൽ, രേഖകൾ ഇല്ലാത്തതിനാൽ അപേക്ഷ സ്വീകരിച്ചില്ലെന്നും ഇക്കാര്യം സെക്രട്ടറിയോ പ്രസിഡന്റോ അറിഞ്ഞിരുന്നില്ലെന്നും വിശാൽ പറയുന്നു. മന്ത്രിയുടെ ഓഫീസിൽനിന്ന് രണ്ടുതവണ വിളിച്ച് അന്വേഷിച്ചശേഷം പഞ്ചായത്ത് അപേക്ഷ ചോദിച്ചുവാങ്ങി.

‘അമ്മ ഹൃദ്രോഗി. ഒപ്പമുള്ള അമ്മാവനും പ്രായമായി. വനംവകുപ്പിന്റെ ലൈസൻസ് ഉള്ളതിനാൽ താൻ വല്ലപ്പോഴും പാമ്പുപിടിക്കാൻ പോകും. സേവനമാണെങ്കിലും ആളുകൾതരുന്ന സഹായം ആശ്വാസമാണ്. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായപ്പോൾ ചികിത്സിക്കാൻ വിഷമിച്ചു. മന്ത്രിയുടെ ഇടപെടൽ ഉണ്ടാക്കിയ ആശ്വാസംചെറുതല്ല.’ -മന്ത്രിക്കു നന്ദിപറഞ്ഞ് ഡോക്ടർ എഴുതി.

Content Highlights: minister mv govindan intervention dr vishal can now practice at home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented