ക്ഷയരോഗമുക്ത ഭാരത കാമ്പയിനിന്റെ ഭാഗമായി4850 ക്ഷയരോഗബാധിതരെ മന്ത്രി ദത്തെടുത്തു


Representative Image| Photo: Gettyimages

കല്യാൺ: പ്രധാനമന്ത്രിയുടെ ക്ഷയരോഗമുക്ത ഭാരത കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്ത് സഹമന്ത്രി കപിൽ പാട്ടീൽ താനെ ജില്ലയി ലെ തന്റെ ലോക്‌സഭാ മണ്ഡലമായ കല്യാൺ- ഭിവൺഡിയിൽനിന്നുള്ള 4850 ക്ഷയരോഗ ബാധിതരെ ദത്തെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കപിൽ പാട്ടീൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സേവാ മാസാർധ പരിപാടിയിലാണ് കല്യാൺ വെസ്റ്റ്, താനെ ഗ്രാമീണ മേഖല, ഭിവൺഡി, ബദലാപുർ എന്നിവിടങ്ങളിൽനിന്നുള്ള ക്ഷയരോഗബാധിതരെ ദത്തെടുക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചത്.

സേവാ മാസാർധ പരിപാടിയുടെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്‌ നിർവഹിച്ചു. തുടർന്ന് ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടപ്പോഴാണ് ഭിവൺഡിയിൽമാത്രമായി 2454 ക്ഷയരോഗികളും താനെ ഗ്രാമീണ മേഖലയിൽ 1104 രോഗികളും കല്യാണിൽ 833 രോഗികളും ബദലാപുരിൽ 459 രോഗികളും ഉള്ളതായി മനസ്സിലാക്കാൻ കഴിഞ്ഞത്.

അവരെയെല്ലാം ആറു മാസത്തേക്കാണ് തത്‌കാലം അറിഞ്ഞത്. അതിന്റെ ഭാഗമായി അവർക്കെല്ലാം കപിൽ പാട്ടീൽ ഫൗണ്ടേഷൻ ആറുമാസത്തേക്ക് സൗജന്യ പോഷകാഹാര കിറ്റുകളും ഔഷധങ്ങളും നൽകും. മണ്ഡലം ക്ഷയരോക്തമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു.

Content Highlights: minister kapil patil adopted patients under pm tb mukt bharat scheme


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented