ക്വാറന്റൈന്‍ സമയത്ത് വേണം മാനസികാരോഗ്യത്തിനും പ്രത്യേക കരുതല്‍


തനിച്ച് ഒരു വീട്ടിലോ മുറിയിലോ അടച്ച് ഇരിക്കേണ്ടി വരുന്നത് തളര്‍ച്ചയ്ക്കും ഉത്കണ്ഠയ്ക്കും വിഷാദത്തിനുമൊക്കെ കാരണമാകും.

പ്രതീകാത്മക ചിത്രം | Photo: Getty Images

രണ്ടു വര്‍ഷം പൂര്‍ത്തിയായി ലോകം കോവിഡ് 19 എന്ന മഹാമാരിയോട് പടപൊരുതാന്‍ തുടങ്ങിയിട്ട്. ഈ പോരാട്ടത്തിനിടെ അനേകം പേര്‍ക്കു ജീവന്‍ നഷ്ടമായി. മുമ്പ് ഒരിക്കലും കേള്‍ക്കാത്തവിധം ആത്മഹത്യകളുടെ വാര്‍ത്തകളും നമ്മള്‍ ദിനംപ്രതി കേട്ടുകൊണ്ടിരിക്കുകയാണ്. രോഗം പിടിപെട്ടവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വാറന്റീനില്‍ കഴിയേണ്ടി വരുന്നു. ഇത് അവരില്‍ ഉണ്ടാക്കുന്ന മാനസികാഘാതം ചെറുതൊന്നുമല്ല. ഈ സമയത്ത് മാനസിക ആരോഗ്യത്തിന് മികച്ച കരുതല്‍ ആവശ്യമാണ്. ആരുമായും ഇടപെടല്‍ ഇല്ലാതെ തനിച്ച് ഒരു വീട്ടിലോ മുറിയിലോ അടച്ച് ഇരിക്കേണ്ടി വരുന്നത് തളര്‍ച്ചയ്ക്കും ഉത്കണ്ഠയ്ക്കും വിഷാദത്തിനുമൊക്കെ കാരണമാകും. അതിനാല്‍, മാനസിക ആരോഗ്യം ഇക്കാലയളവില്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്നു.

ചിട്ടയോടെയുള്ള ദിനചര്യങ്ങള്‍

ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ചിട്ടയോടെ ക്രമീകരിക്കാന്‍ ശ്രമിക്കാം. ഒരു ദിനചര്യ രൂപപ്പെടുത്തുകയും അത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതും കാര്യങ്ങള്‍ സുഗമമായി നടത്താന്‍ സഹായിക്കും.

മുടക്കരുത് വ്യായാമം

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ. അതിനാല്‍, ദിവസവും വ്യായാമം ചെയ്യുന്നതിന് നിശ്ചിതസമയം കണ്ടെത്തേണ്ടതുണ്ട്. കോവിഡ് പോസിറ്റീവ് ആയിരിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യേണ്ടതാണ്.

സംഗീതം ഒരു മരുന്ന്

മറ്റേതുമൊരു ആശയവിനിമയ സംവിധാനത്തില്‍നിന്നും വ്യത്യസ്തമായി നമ്മുടെ മനസ്സുമായി സംവദിക്കുന്നതിന് സംഗീതത്തിന് കഴിവുണ്ട്. സംഗീതം ആസ്വദിക്കുന്നതിന് കൂടുതല്‍ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ഇരിക്കാന്‍ സഹായിക്കുന്നു.

മറ്റുള്ളവരുമായി ബന്ധം കാത്തുസൂക്ഷിക്കുക

ഒരു പക്ഷേ ക്വാറന്റീനിലായിരിക്കുമ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശാരീരികമായ സാന്നിധ്യം അടുത്തുണ്ടാവില്ല. എന്നാല്‍, ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കണം.

Content highlights: mental health tips for people in home isolation covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented