ഇന്ത്യയിൽ പത്തിലൊരാൾക്ക് മാനസിക പ്രശ്നങ്ങൾ, അടിയന്തര ഇടപെടൽ വേണമെന്ന് വിദഗ്ധർ; കേരളത്തിൽ 11 ശതമാനം


എം.കെ. രാജശേഖരൻ

പ്രായപൂർത്തിയായവരിൽ 10.6 ശതമാനത്തിനും മാനസികപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തൽ.

Representative Image | Photo: Gettyimages.in

തൃശ്ശൂർ: രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ പ്രായപൂർത്തിയായവരിൽ 10.6 ശതമാനത്തിനും മാനസികപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തൽ. കേരളത്തിലിത് 11 ശതമാനമാണ്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ- 13.5 ശതമാനം. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയുള്ള ഇടപെടൽ അനിവാര്യമാണെന്ന മുന്നറിയിപ്പാണ് വിദഗ്ധരുടേത്.

കഴിഞ്ഞദിവസം ലോക്‌സഭയിൽ കേന്ദ്രസർക്കാർ നൽകിയ മറുപടിയാണ് വിഷയത്തെ വീണ്ടും ശ്രദ്ധേയമാക്കുന്നത്. ബെംഗളൂരുവിലെ നിംഹാൻസാണ് പഠനം നടത്തിയത്. ഇതുപ്രകാരം മെട്രോ നഗരങ്ങളിൽ ഇത്തരം പ്രശ്നങ്ങൾമൂലം രോഗാവസ്ഥയിലെത്തുന്നവർ കൂടുതലാണ്. സാധാരണ നഗരങ്ങളിലിത് 4.3 ശതമാനമാണെങ്കിൽ 13.5 ആണ് മെട്രോകളിലെ നിരക്ക്.

ഗ്രാമപ്രദേശങ്ങളിൽ 6.9 ശതമാനത്തിനു മാത്രമാണിത് രോഗമായിത്തീരുന്നത്. പഠനം നടന്ന സംസ്ഥാനങ്ങളിൽ അസമാണ് താരതമ്യേന കുറവ് കാട്ടുന്നത്. ഇവിടെ 5.3 ശതമാനം പേർക്കുമാത്രമാണ് മാനസികപ്രശ്നങ്ങളുള്ളത്. മണിപ്പൂർ (13.3), പഞ്ചാബ് (13) എന്നിവയാണ് കൂടുതലുള്ള മറ്റു സ്ഥലങ്ങൾ. തമിഴ്‌നാട്ടിൽ 11.3 ശതമാനമാണ്.

കൂടുതൽ പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുള്ള 704 ജില്ലകളിൽ വിപുലമായ പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സാധാരണനിലയിലുള്ള ബോധവത്കരണം കൊണ്ട് പ്രശ്നത്തെ നേരിടാനാകില്ലെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്. ഏറ്റവും പ്രധാനം ഇതിനായി നീക്കിവെയ്ക്കുന്ന പണമാണ്. ആരോഗ്യമേഖലയ്ക്കായി അനുവദിക്കുന്ന വിഹിതത്തിന്റെ പത്തുശതമാനമാണ് മിക്ക വിദേശരാജ്യങ്ങളിലും മാനസികാരോഗ്യത്തിനായി ചെലവാക്കുന്നത്. ഇന്ത്യയിലിത് കേവലം അരശതമാനം മാത്രമാണ്.

ഗൗരവസമീപനം വേണം

മാനസികാരോഗ്യപ്രശ്നം ലോകത്തിന്റെതന്നെ വെല്ലുവിളിയാണ്. മിക്ക രാജ്യങ്ങളിലും ഈ വിഷയത്തിനു മാത്രമായി മന്ത്രാലയംതന്നെയുണ്ടിപ്പോൾ. നമ്മുടെ പ്രവർത്തനരീതിയും സംവിധാനങ്ങളും കാലത്തിനനുസരിച്ച് പരിഷ്‌കരിക്കണം. കേരളം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടണം. മാനസികാരോഗ്യനയത്തിന് ഫലപ്രദമായ തുടർനടപടികളാണ് അനിവാര്യം.

ഡോ. മനോജ് കുമാർ തേറയിൽ

ഓണററി സീനിയർ ലക്ചറർ, കീൽ സർവകലാശാല, യു.കെ.

Content Highlights: mental health crisis in india, mental health issues in adolescence, bengaluru nimhans hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented