ഇന്നും അയിത്തം നിലനിൽക്കുന്നു; ആർത്തവ ശുചിത്വ ദിനത്തിൽ പറയാനുള്ളത്


അഞ്ജലി എൻ. കുമാർ

മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലൂടെയാണ് ഓരോ സ്ത്രീയും ഈ ദിനങ്ങളിലൂടെ കടന്നുപോകുന്നത്

Representative Image | Photo: Gettyimage.in

കൊച്ചി: ആർത്തവത്തെക്കുറിച്ചുള്ള ചർച്ചകളും ബോധവത്കരണവുമെല്ലാം പെൺ സംസാരങ്ങളിൽ ഒതുങ്ങുമ്പോൾ, സ്ത്രീകൾ ഇക്കാലങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടാതെ പോയിരുന്നു.

മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലൂടെയാണ് ഓരോ സ്ത്രീയും ഈ ദിനങ്ങളിലൂടെ കടന്നുപോകുന്നത്. അടുത്തകാലത്ത് സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ ചെറിയതോതിലെങ്കിലും ചർച്ചചെയ്യപ്പെടുന്നുണ്ട്. 2014-ൽ ജർമനിയിലെ സർക്കാരിതര സംഘടനയായ വാഷ് യുണൈറ്റഡ് ആണ് മേയ് 28 ആർത്തവ ശുചിത്വദിനമായി പ്രഖ്യാപിച്ചത്. പിന്നീട് ലോകത്തെ എല്ലാ ആരോഗ്യസംഘടനകളും ഈ ദിനം ആർത്തവ ബോധവത്കരണ ദിനമായി ആചരിക്കുന്നു.

മെൻസ്ട്രുവൽ കപ്പ് അവബോധം കൂട്ടാം

ഒരു സ്ത്രീ ഒരുവർഷം ഏകദേശം 160 സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുക. ഇത്തരത്തിൽ കണക്കാക്കിയാൽ ഒരു മെൻസ്ട്രുവൽ കപ്പ് 780 സാനിറ്ററി നാപ്കിനുകൾക്ക് പകരമാണ്. ഇതുണ്ടാക്കുന്ന ചെലവിന് പുറമേ, പ്രകൃതിദത്തമായ ദോഷങ്ങൾ വേറെയുമുണ്ട്.

ഇതിൽ നിന്നെല്ലാം മോചനമാണ് മെൻസ്ട്രുവൽ കപ്പിലൂടെ ലഭിക്കുക. ആർത്തവരക്തം പുറത്തേക്കുവരാതെതന്നെ സെർവിക്സിൽ വെച്ച് കപ്പിലേക്ക് ശേഖരിക്കുമെന്നതിനാൽത്തന്നെ ആർത്തവസമയത്തുണ്ടാകുന്ന അലർജിയും മറ്റ് പ്രശ്നങ്ങളും ഉണ്ടാകില്ല.

അവർ വെറുതേ പറയുന്നതല്ല

ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ സ്ത്രീകളിൽ കാണുന്ന ദേഷ്യവും മൂഡ് സ്വിങ്‌സുമൊന്നും അവർ മെനയുന്ന കഥകളല്ല. ശാരീരികമായുണ്ടാകുന്ന വയറുവേദന, തലവേദന, ശരീരവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾക്ക് പുറമേയാണ് ഹോർമോൺ വ്യതിയാനംകൊണ്ടുള്ള മാറ്റങ്ങൾ. ദേഷ്യം, പിരിമുറുക്കം, ശ്രദ്ധയില്ലായ്മ, ഉറക്കമില്ലായ്മ, മാറിവരുന്ന വികാരങ്ങൾ എന്നിവയെല്ലാം ഇതിനോട് ചേർത്തുവായിക്കാം. ഇവ ഒരളവിലധികം കൂടുകയാണെങ്കിൽ ചികിത്സ തേടേണ്ടിവരും.

- ഡോ. സെറീന ഖാലിദ് സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി

ഇന്നും അയിത്തം നിലനിൽക്കുന്നു

ആർത്തവ ശുചിത്വ ബോധവത്കരണം നടത്തുന്ന ‘ദ റെഡ് ലോട്ടസ്’ എന്ന ആശയത്തോടൊപ്പം പ്രവർത്തിച്ചുതുടങ്ങിയപ്പോഴാണ് സമൂഹത്തിൽ ഇന്നും ആർത്തവ അയിത്തം നിലനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. താഴെക്കിടയിൽ കൂടുതൽ ബോധവ്തകരണവും ശരിയായ രീതിയിലുള്ള പ്രവർത്തനങ്ങളും കേരളമടക്കമുള്ള സ്ഥലങ്ങളിൽ നടത്തേണ്ടതുണ്ട്.

- ശ്രേയ നായർഔട്ട്‌റീച്ച്, ദ റെഡ് ലോട്ടസ്.

Content Highlights: menstrual hygiene day, menstruation related myths, period taboo

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented