സ്വന്തം ശരീരത്തെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഹോളിവുഡ് നടി; എന്താണ് ബോഡി ഡിസ്മോർഫിയ? 


2 min read
Read later
Print
Share

മേ​ഗൻ ഫോക്സ് | Photo: instagram.com/meganfox/?hl=en

നിരവധി ആരാധകരുള്ള താരമാണ് ഹോളിവുട് നടി മേ​ഗൻ ഫോക്സ്. വൻകിട ബ്രാൻഡുകളുടെ മോഡലായും താരം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ സ്വന്തം ശരീരത്തിൻമേൽ തനിക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് മേ​ഗൻ ഇപ്പോൾ. അമേരിക്കൻ സ്പോർട്സ് മാ​ഗസിനായ സ്പോർട്സ് ഇല്ലസ്ട്രേറ്റഡിന് നൽകിയ അഭിമുഖത്തിലാണ് മേ​ഗൻ ഇതേക്കുറിച്ച് പങ്കുവെച്ചത്.

ഇപ്പോഴും ശരീരത്തെക്കുറിച്ച് പോസിറ്റീവ് മനോഭാവത്തോടെ ചിന്തിക്കാൻ തനിക്ക് ബു​ദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്നും മേ​ഗൻ പറയുന്നു. ബോഡി ഡിസ്മോർഫിയ എന്ന അവസ്ഥയായിരുന്നു തന്റേതെന്നും മറ്റുള്ളവർ തന്നെ കാണുന്നതുപോലെ തന്റെ ശരീരത്തിൽ ഒരിക്കലും അഭിമാനം തോന്നിയിരുന്നില്ലെന്നും മേ​ഗൻ പറയുന്നു.

ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തന്റെ ശരീരത്തെ സ്നേഹിച്ച നിമിഷമുണ്ടായിട്ടില്ല. കുട്ടിക്കാലം തൊട്ട് തന്റെ ചിന്ത ഇപ്രകാരമായിരുന്നു എന്നും മേ​ഗൻ പറയുന്നുണ്ട്. കുട്ടിയായിരുന്നപ്പോൾ തന്നെ കാണാൻ ഇങ്ങനെയായിരിക്കണം എന്ന ചിന്തകളൊക്കെയായിരുന്നു. ശരീരത്തെക്കുറിച്ച് ഒട്ടും ആശങ്കപ്പെടാത്ത അന്തരീക്ഷത്തിലാണ് താൻ വളർന്നത് എന്നിട്ടും സ്വന്തം ശരീരത്തെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് മേ​ഗൻ പറയുന്നു.

ആളുകൾ ഒരിക്കലും തന്റെ ശാരീരിക പ്രകൃതി ആദ്യം ശ്രദ്ധിക്കരുത് എന്നാണ് എപ്പോഴും ​ആ​ഗ്രഹിച്ചിരുന്നതെന്നും മേ​ഗൻ പറയുന്നുണ്ട്.

എന്താണ് ബോഡി ഡിസ്മോർഫിയ?

സ്വന്തം ശരീരത്തിൽ ആത്മവിശ്വാസമില്ലാതിരിക്കുകയും പുറംകാഴ്ച്ചയിലെ കുറവുകളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്. പലപ്പോഴും വ്യക്തിക്ക് തോന്നുന്ന ഈ കുറവുകൾ കാഴ്ച്ചക്കാരന് തോന്നണമെന്നില്ല. ഏതു പ്രായക്കാരിലും ഈ അവസ്ഥയുണ്ടാകും. എങ്കിലും കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതൽ കാണപ്പെടാറുള്ളത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്. തിരിച്ചറിയപ്പെടാതെ പോയാൽ ദൈനംദിന ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബന്ധങ്ങളെയും ജോലിയെയുമൊക്കെ വിപരീതമായി ബാധിക്കാവുന്ന അവസ്ഥയാണിത്. ലക്ഷണങ്ങൾ ജീവിതത്തെ ബാധിക്കും വിധം അസ്വസ്ഥമാവുകയാണെങ്കിൽ വിദ​ഗ്ധസഹായം തേടേണ്ടതും അനിവാര്യമാണ്. കോ​ഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ആന്റി ഡിപ്രസന്റുകൾ തുടങ്ങിയവയാണ് ചികിത്സയായി നൽകാറുള്ളത്.

ലക്ഷണങ്ങൾ

  • ശരീരത്തിന്റെ ഒരു പ്രത്യേക ഭാ​ഗത്തെക്കുറിച്ച് വളരെയധികം ആശങ്കപ്പെടൽ(പ്രത്യേകിച്ച് മുഖത്തെക്കുറിച്ച്).
  • മറ്റുള്ളവരുമായി സ്വന്തം ശരീരത്തെ താരതമ്യപ്പെടുത്തൽ.
  • കണ്ണാടിക്കു മുമ്പിൽ‌ ഏറെനേരം ചെലവഴിക്കുകയോ കണ്ണാടിക്കു മുന്നിൽ തീരെ പ്രത്യക്ഷപ്പെടാതിരിക്കുകയോ ചെയ്യുക.
  • വസ്ത്രം ധരിക്കുന്നതിനും മേക്കപ് ഇടുന്നതിനും മുടി ചീകുന്നതിനുമൊക്കെയായി ഏറെസേമയം ചെലവഴിക്കുക.
കാരണങ്ങൾ

ബോഡി ഡിസ്മോർഫിയയുടെ യഥാർഥ കാരണങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ചില അവസ്ഥകൾ അതിലേക്ക് നയിക്കാനിടയുണ്ട്.

  • ജനിതകപരമായ കാരണങ്ങളാണ് അവയിലാദ്യം. കുടുംബത്തിൽ ആർക്കെങ്കിലും ബോഡി ഡിസ്മോർഫിയ ഉണ്ടെങ്കിലോ ഒബ്സസീവ് കംപൽസീവ് ഡിസോർഡറോ വിഷാദരോ​ഗമോ ഉണ്ടെങ്കിലോ സാധ്യത കൂടുതലാണ്.
  • മസ്തിഷ്കത്തിലെ കെമിക്കൽ അസന്തുലിതാവസ്ഥ.
  • കുട്ടിക്കാലത്ത് ഉണ്ടാകുന്ന മാനസികാഘാതങ്ങൾ. ബാല്യകാലത്തിൽ ശരീരത്തെക്കുറിച്ച് ക്രൂരമായി കളിയാക്കപ്പെടുകയും മറ്റും ചെയ്തിട്ടുണ്ടെങ്കിലും സാധ്യതയുണ്ട്.
ബോഡി ഡിസ്മോർഫിയ ബാധിതരായ ചില വ്യക്തികളിൽ ഒ.സി.ഡി., ആങ്സൈറ്റി ഡിസോർ‍ഡർ, ഈറ്റിങ് ഡിസോർഡർ തുടങ്ങിയവയും കാണാറുണ്ട്.

Content Highlights: Megan Fox Reveals She Has Body Dysmorphia. Know More About The Disorder

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
brain pacemaker implant

2 min

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായ സ്ത്രീയുടെ തലച്ചോറില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചു

Jun 4, 2023


weight loss surgery

1 min

അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയകളുടെ എണ്ണം കൂടിവരുന്നതായി പഠനം

Jun 3, 2023


cancer

2 min

കാൻസർ നിർണയം എളുപ്പമാക്കും ബ്ലഡ് ടെസ്റ്റ്; അമ്പതിനം അർബുദങ്ങൾ സ്ഥിരീകരിക്കുമെന്ന് പഠനം

Jun 3, 2023

Most Commented