Representative Image| Photo: GettyImages
തൃശ്ശൂർ: സ്റ്റേഡിയങ്ങളും ഹാളുകളും ഉപയോഗിച്ച് ആയിരങ്ങൾക്ക് ഒരേസമയം വാക്സിൻ നൽകുന്ന രീതി കോവിഡ് വ്യാപനസാധ്യത കൂട്ടുന്നുണ്ടെന്ന് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ.
ഇത്തരം ക്യാമ്പുകളിൽ പങ്കെടുത്ത് ദിവസങ്ങൾക്കകം പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുന്നുണ്ട്. സെന്ററുകളുടെ എണ്ണം കൂട്ടി ഓരോ സ്ഥലത്തും വരുന്ന ആളുകളുടെ എണ്ണം കുറച്ച് കോവിഡ് മാനദണ്ഡം പാലിക്കുംവിധം വാക്സിനേഷൻ നടത്തുകയാണ് വേണ്ടതെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സഖറിയാസ്, സെക്രട്ടറി ഡോ. പി. ഗോപകുമാർ എന്നിവർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം പതിന്മടങ്ങ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ഓക്സിജൻ ക്ഷാമം മുൻകൂട്ടി കാണണം.
സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ ലഭ്യതയും ഉറപ്പാക്കണം. കേരളത്തിൽ ആവശ്യത്തിനുള്ള ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിമാത്രമേ മറ്റുസംസ്ഥാനങ്ങളിലേക്ക് വിതരണം നടത്താവൂ. ആശുപത്രിക്കിടക്കകൾ വർധിപ്പിക്കുമ്പോൾ ഓക്സിജൻ ബെഡ്ഡുകളായിരിക്കണം. സി.എഫ്.എൽ.ടി.സി.കളിലും ഡി.എൽ.ടി.സി.കളിലും ഓക്സിജൻ ലഭ്യമാക്കണം.
Content Highlights: Mega vaccination camps likely to spread Covid19 says Indian Medical Association, Health, Covid19


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..