പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറുന്നോതടൊപ്പം തന്നെ ആരോഗ്യകാര്യത്തിലും  ശ്രദ്ധിക്കേണ്ടതുണ്ട്.  ആശുപത്രികള്‍ വരെ വെള്ളക്കെട്ടിലായ സാഹചര്യത്തില്‍ രോഗങ്ങളെ കരുതി വേണം മുന്നോട്ട പോകാന്‍. ആശുപത്രികള്‍ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരനാരംഭിക്കുന്നത് വരെ അത്യാവശ്യമായ മരുന്നകള്‍ കരുതിവെക്കേണ്ടതാണ്. മരുന്നുകള്‍ ശേഖരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. 

മരുന്നുകള്‍ ശേഖരിക്കുന്നവരും നല്‍കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 

1. ഡോക്ടര്‍ന്മാരുടെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ ഉപയോഗിക്കുക.

2. മരുന്നുകള്‍ ശേഖരിച്ച് നല്‍കുന്നവര്‍ മെഡിക്കല്‍ അധികൃതരുമായി (ഡി.എം.ഒ/ ഡി.എച്ച്.എസ്)ഏകോപനം നടത്തുക.

3. കാലാവധി കഴിഞ്ഞ മരുന്നുകള്‍  നല്‍കാതിരിക്കുക

4. ഈര്‍പ്പം തട്ടാത്ത രീതിയില്‍ നല്ലതു പോലെ പൊതിഞ്ഞു സൂക്ഷിക്കുക.

5. സാധാരണ ഉപയോഗിക്കുന്ന മരുന്നകളായ പാരസെറ്റമോള്‍, ഡോളോ, ആന്റിബയോട്ടിക്കുകള്‍ക്കുമാണ് ആവശ്യം കൂടുതല്‍. 

6. വയറിളക്കമുണ്ടായാല്‍ നിര്‍ജലീകരണം തടയാന്‍ സഹായിക്കുന്ന ഒ.ആര്‍.എസ് പാക്കറ്റുകള്‍ സൂക്ഷിക്കുക. 

7. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ഇന്‍സുലിന്‍ പോലെയുള്ള മരുന്നുകള്‍ എെസ് ബോക്‌സിലാക്കി നല്‍കാം.

8. സാനിറ്ററി നാപ്കിനുകള്‍, ഡെറ്റോള്‍, വേദനയ്ക്കുള്ള ഓയിന്‍മെന്റുകള്‍ ബാന്‍ഡ് എയ്ഡുകള്‍, സോപ്പ്, ബേബി ഡയപ്പറുകള്‍, അഡള്‍റ്റ് ഡയപ്പറുകള്‍, പ്ലാസ്റ്റിക് പായകള്‍, മെഴുകുതിരി, ബേബി ഫുഡ് എന്നിവയും നല്‍കാം. 

content highlight: medicines for emergency