'പാലാപ്പള്ളി തിരുപ്പള്ളിക്ക്' ചുവടുവെച്ച് മെഡിക്കല്‍ ഓഫീസറും സൂപ്രണ്ടും; അഭിനന്ദിച്ച് ആരോഗ്യമന്ത്രി


വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുമാണ് സൂപ്പര്‍ ഹിറ്റ് പാട്ടിനൊപ്പം ചുവടുവെച്ചത്.

വീണാ ജോർജ്ജ്/ ഡാൻസ് വീഡിയോയിൽ നിന്ന്‌ | Photo: Facebook/ Veena George

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കടുവയിലെ 'പാലാപ്പള്ളി തിരുപ്പള്ളി..' എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ച് ഒരു മെഡിക്കല്‍ ഓഫീസറും സൂപ്രണ്ടും. ഇതിന്റെ വീഡിയോ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് അഭിനന്ദനവും അറിയിച്ചു.

വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുമാണ് സൂപ്പര്‍ ഹിറ്റ് പാട്ടിനൊപ്പം ചുവടുവെച്ചത്. ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നല്‍കുന്നതെന്നും രുവരും മികച്ച ഡോക്ടര്‍മാരും മികച്ച ഡാന്‍സര്‍മാരുമാണെന്നും വീണാ ജോര്‍ജ്ജ് വീഡിയോക്കൊപ്പം കുറിച്ചു.

'ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്‍കുന്ന ആശുപത്രികളില്‍ ഒന്നാണിത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും'-കുറിപ്പില്‍ മന്ത്രി പറയുന്നു.

ഇതിന് താഴെ നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തി. ആരോഗ്യമന്ത്രിയുടെ പ്രോത്സാഹനം കാണുമ്പോള്‍ സന്തോഷമുണ്ടെന്നായിരുന്നു ഒരു കമന്റ്. കൂടുതല്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കാന്‍ ഈ വാക്കുകള്‍ പ്രചോദനമാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: medical officer and superintendent dance video and health minister veena george facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented