ചെവിവേദനയ്ക്ക് ചികിത്സതേടിയെത്തിയ രോഗിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി; വീഴ്ചയില്ലെന്ന് ആശുപത്രി


രാജേന്ദ്രൻ

വെമ്പായം: ചെവിവേദനയ്ക്ക് ചികിത്സതേടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ഇ.എൻ.ടി. വിഭാഗത്തിൽ ചികിത്സതേടിയ വെമ്പായം പേരുംകൂർ കൊഞ്ചിറ തീർഥത്തിൽ രാജേന്ദ്ര(53)ന്റെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്.

മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതിനൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും രാജേന്ദ്രൻ ആരോപിച്ചു.

രണ്ടാഴ്ചമുമ്പാണ് ചെവിവേദനയെത്തുടർന്ന് രാജേന്ദ്രൻ മെഡിക്കൽ കോളേജിലെത്തിയത്. ചെവിക്കുള്ളിൽ മരുന്നുവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെത്തുടർന്ന് മരുന്നുപായ്ക്ക് വെച്ച് വീട്ടിലേക്ക് മടങ്ങി. എന്നാൽ, ഒരാഴ്ചയ്ക്കുശേഷം കാഴ്ച കുറഞ്ഞു, പല്ലുവേദനയുമുണ്ടായി. കൺപോള അടഞ്ഞുപോയതോടെ വീണ്ടും ആശുപത്രിയെ സമീപിച്ചു.

എം.ആർ.ഐ. സ്കാനിൽ ചെവിക്കുള്ളിൽ നിക്ഷേപിച്ച മരുന്നുപായ്ക്കും കണ്ണിലേക്കുള്ള ഞരമ്പും തമ്മിൽ ഞെരുങ്ങിയിരിക്കുകയാണെന്ന് കണ്ടെത്തി. ഇയർപാക്ക് എടുത്തുമാറ്റുകയും ചെയ്തു. പിന്നീട് പലവട്ടം ആശുപത്രിയിലെത്തിയിട്ടും തുടർചികിത്സയ്ക്ക് സൗകര്യമൊരുക്കിയില്ലെന്നും ആരോപണമുണ്ട്.

കാഴ്ചനഷ്ടപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ടയർകട നടത്തുന്ന രാജേന്ദ്രന്റെ രണ്ടുമക്കളും വിദ്യാർഥികളാണ്. ആരോഗ്യമന്ത്രി ഇടപെട്ട് തുടർചികിത്സ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

വീഴ്ചയില്ലെന്ന് ആശുപത്രി

ചികിത്സാസൗകര്യമൊരുക്കിയില്ലെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ചെവിക്കുള്ളിൽ മരുന്നുപായ്ക്ക് വെച്ച് 24 മണിക്കൂറിനുശേഷം അത് നീക്കംചെയ്യാൻ എത്തണമെന്ന് ഇയാളെ അറിയിച്ചിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കുശേഷം ഒരു കൺപോള അടഞ്ഞനിലയിലാണ് ഇയാൾ ആശുപത്രിയിലെത്തിയത്. കണ്ണിലേക്കുള്ള ഞരമ്പിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോടും പറയാതെ പോയി.

30 വർഷത്തോളമായി ചെവിയിലെ അണുബാധയ്ക്കു ചികിത്സതേടുന്നയാളാണ് ഇദ്ദേഹം. വർഷങ്ങളായുള്ള ഓസ്റ്റിയോമൈലൈറ്റിസ് എന്ന അസുഖത്തിന്റെ ഭാഗമായി തലയോട്ടി ദ്രവിച്ചതിന്റെ ഭാഗമായാണ് കൺപോള അടഞ്ഞുപോയത്.

തുടർചികിത്സ ആവശ്യപ്പെട്ട് വെള്ളിയാഴ്ച ആശുപത്രി സൂപ്രണ്ടിനെ ഇയാൾ സമീപിച്ചപ്പോൾ അടുത്തദിവസംതന്നെ കിടത്തിച്ചികിത്സയ്ക്കെത്താൻ നിർദേശിച്ചിരുന്നെന്നും എന്നാൽ, ഇയാൾ എത്തിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: medical negligence, complaint against trivandrum medical college

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented