കൽപ്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസൽസ് രോഗബാധ; രോ​ഗം തടയാൻ കുത്തിവെപ്പ് അനിവാര്യം


Representative Image| Photo: Canva.com

മലപ്പുറം: കൽപ്പകഞ്ചേരി പഞ്ചായത്തിൽ 28 കുട്ടികൾക്ക് മീസൽസ് രോഗബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.

ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, 15, 16, 19 വാർഡുകളിലാണ് രോഗം സ്ഥിരീകരിച്ചത്. പതിനഞ്ചാം വാർഡിലാണ് കൂടുതൽ പേരിൽ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിൽ 10 കുട്ടികൾ അഞ്ചുവയസ്സിനു താഴെയുള്ളവരാണ്. രോഗബാധിതരുടെ എണ്ണം കൂടാതിരിക്കാൻ ഈ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞദിവസങ്ങളിൽ അവധി നൽകിയിരുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപവത്കരിച്ച് ഫീവർ സർവേ നടത്തും. അങ്കണവാടി, മദ്രസ, സ്‌കൂൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. കുട്ടികളിൽ 25 പേരും മീസൽസ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്‌സിനെടുത്ത മൂന്നു കുട്ടികൾക്ക് രോഗബാധ ഉണ്ടായെങ്കിലും ചെറിയ ലക്ഷണങ്ങളാണുണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും കുത്തിവെപ്പുകൾകൊണ്ട് തടയാവുന്ന രോഗങ്ങൾ വീണ്ടും വർധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എല്ലാവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.



അടിയന്തര യോഗംചേർന്നു

കൽപ്പകഞ്ചേരി: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തവും അഞ്ചാംപനിയും കാണപ്പെട്ട സഹചര്യത്തിൽ ആരോഗ്യവകുപ്പും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപ്രതിനിധികളും സംയുക്ത യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കൽപ്പകഞ്ചേരി പി.എച്ച്.സിയിൽ ചേർന്ന യോഗത്തിൽ ജാഗ്രതാസമിതികൾ ചേരാനും പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുവാനും അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് അടിയന്തര പ്രതിരോധ കുത്തിവെപ്പ് നൽകുവാനും തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, കൽപ്പകഞ്ചേരി മെഡിക്കൽ ഓഫീസർ ആസിഫ്ജാൻ, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ബ്ലോക്ക്‌, ഗ്രാമപ്പഞ്ചായത്ത്‌ എച്ച്.ഐ.മാർ തുടങ്ങിയവർ പങ്കെടുത്തു. ബുധനാഴ്ച കളക്ടർ, സബ്കളക്ടർ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

കുത്തിവെപ്പ് അനിവാര്യം

അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ, 20 വയസ്സിനു മുകളിലുള്ളവർ, ​ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഈ രോ​ഗബാധ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വായുവിലൂടെ പകരുന്ന ഈ രോ​ഗം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗം രണ്ടു ഡോസ് മീസൽസ് കുത്തിവെപ്പെടുക്കുക മാത്രമാണ്. കുഞ്ഞുങ്ങൾക്ക് ആദ്യ കുത്തിവെപ്പ് ഒൻപതുമാസം പൂർത്തിയാകുമ്പോഴും രണ്ടാമത്തെ ഡോസ് 15മാസം പൂർത്തിയാകുമ്പോഴും എടുക്കണം.

Content Highlights: measles spread in kalpakanchery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented