അഞ്ചാംപനി കൂടുതൽ വാക്സിനെടുക്കാത്ത കുട്ടികളിൽ; ലോക ആരോഗ്യ സംഘടന സംഘം സ്ഥലത്തെത്തി


Representative Image| Photo: Canva.com

കൽപകഞ്ചേരി: കല്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാം പനി പടരുന്ന സാഹചര്യത്തിൽ ലോക ആരോഗ്യ സംഘടന സംഘം സ്ഥലം സന്ദർശിച്ചു. രോഗത്തിന്റെ തീവ്രത വിലയിരുത്തി പ്രതിരോധപ്രവർത്തനങ്ങൾക്ക് വേണ്ട മുൻകരുതലുകളും നിർദ്ദേശങ്ങളും സംഘം നൽകി.

കല്പകഞ്ചേരിയിൽ രോഗികളുടെ എണ്ണം 28-ൽ നിന്നും 48 ആയിട്ടുണ്ട്. വാക്‌സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്.പനിയുള്ള കുട്ടികൾ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗം ഉള്ളവർ മാസ്‌ക് ധരിക്കണമെന്നും വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. 

കേന്ദ്രസംഘമെത്തുന്നു

ന്യൂഡൽഹി : അഞ്ചാംപനി കേസുകൾ കേരളം, ഗുജറാത്ത്, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ വർധിക്കുന്നെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്രസംഘത്തെ അയക്കുന്നു.

ഝാർഖണ്ഡിലെ റാഞ്ചി, ഗുജറാത്തിലെ അഹമ്മദാബാദ്‌, കേരളത്തിലെ മലപ്പുറം എന്നിവിടങ്ങളിലാണ് കേന്ദ്രസംഘമെത്തുക.  മിക്സോ വൈറസ് വിഭാഗത്തിൽപ്പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. നാലുദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽനിന്നു തുടങ്ങി മുഖത്തേക്ക് പടർന്നശേഷം ദേഹമാസകലം ചുവന്ന പൊടിപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. ഒറ്റ വാക്സിൻകൊണ്ട് മീസൽസ്, റൂബെല്ല എന്നീ അസുഖങ്ങളെ ചെറുക്കാനായി ഒന്നിച്ചുനൽകുന്ന കുത്തിവെപ്പാണ് മീസൽസ് റൂബെല്ല വാക്സിൻ. ഒമ്പതുമാസം മുതൽ 15 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ എല്ലാവരും ഈ കുത്തിവെപ്പ് എടുക്കേണ്ടതാണ്.

Content Highlights: measles in children, measles symptoms and causes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented