വയറിളക്കം മുതൽ മെനിഞ്ചൈറ്റിസ് വരെ ഉണ്ടാകാം; അഞ്ചാംപനിയെ പ്രതിരോധിക്കാൻ കുത്തിവെപ്പ് തന്നെ പ്രധാനം


വയറിളക്കം മുതല്‍ മെനിഞ്ചൈറ്റിസ് വരെ ഉണ്ടാക്കാവുന്ന രോഗമാണിത്.

പ്രതീകാത്മക ചിത്രം (Photo: Ajith Sankaran)

മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ചാം പനി കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

കല്‍പകഞ്ചേരി പഞ്ചായത്തില്‍ ആദ്യകേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസംമുതല്‍തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇവിടെ രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും പ്രതിരോധകുത്തിവെപ്പെടുക്കാത്ത കുട്ടികളാണ്. കുത്തിവെപ്പെടുത്ത രണ്ടു കുട്ടികള്‍ക്ക് നേരിയ രോഗബാധയേ ഉണ്ടായിരുന്നുള്ളൂ. വയറിളക്കം മുതല്‍ മെനിഞ്ചൈറ്റിസ് വരെ ഉണ്ടാക്കാവുന്ന രോഗമാണിത്.

ലക്ഷണങ്ങള്‍

പാരാമിക്സോ വൈറസ് വിഭാഗത്തില്‍പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് കൂടുതലായും കണ്ടുവരുന്നത്.

പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകില്‍നിന്ന് തുടങ്ങി മുഖത്തേക്ക് പടര്‍ന്നശേഷം ദേഹമാസകലം ചുവന്ന പൊടിപ്പുകള്‍ കാണും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം.

പകരുന്നത്

അസുഖമുള്ള ഒരാളുടെ കണ്ണില്‍നിന്നുള്ള സ്രവത്തില്‍നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. മുഖാമുഖം നമ്പര്‍ക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടായ 90 ശതമാനം ആള്‍ക്കാര്‍ക്കും രോഗം വരാം.

സങ്കീര്‍ണതകള്‍

വയറിളക്കത്തിന്റെ ഭാഗമായുള്ള നിര്‍ജലീകരണവും ചെവിയില്‍ പഴുപ്പും ആണ് പ്രധാന പ്രശ്‌നം. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കില്‍ മെനിഞ്ചൈറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിന്‍ എ-യുടെ കുറവും വ്യത്യസ്ത ശ്വാസകോശരോഗങ്ങളും വരാം. അഞ്ചാം പനി കാരണമുള്ള മരണങ്ങളുടെ പ്രധാന വില്ലന്‍ ന്യുമോണിയ തന്നെ. അസുഖം വന്ന് പത്ത് വര്‍ഷം കഴിഞ്ഞാലും തലച്ചോറിനെ ബാധിക്കുന്ന സബ് അക്യൂട്ട് സ്‌ക്ലിറോസിങ് എന്‍സെഫലൈറ്റിസ് ഉണ്ടാവാം.

കുത്തിവെപ്പുതന്നെ രക്ഷ

പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് ഇതിന് പരിഹാരം. കുട്ടിക്ക് ഒന്‍പത് മാസം തികയുമ്പോള്‍ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം.

രണ്ടാമത്തെ ഡോസ് ഒന്നര മുതല്‍ രണ്ടുവയസ്സാകുന്നതുവരെ ചെയ്യാം. രണ്ടു ഡോസ് വാക്സിന്‍ 97 % സംരക്ഷണം നല്‍കും.

Content Highlights: measles causes treatment symptoms, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented