-
മാതൃഭൂമി ഡോട്ട് കോം മാക്‌സെഡ് വെബ്ബിനാര്‍ പരമ്പരയിലെ നാലാമത്തെ സെഷന്‍ ജൂലൈ 26ന് ഞായറാഴ്ച നടക്കും. ആരോഗ്യ വിദഗ്ദ്ധ ഡോ. സൗമ്യ സരിനാണ് ഇത്തവണ പങ്കെടുക്കുന്നത്. വൈകിട്ട് 6:30ന് സൂം ആപ്പ് വഴിയാണ് വെബിനാര്‍. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആരോഗ്യരംഗത്ത് വരുത്തേണ്ട അനിവാര്യമായ മാറ്റങ്ങളെ കുറിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാനുള്ള വിവിധ ആരോഗ്യ പരിപാലന രീതികളെ കുറിച്ചുമായിരിക്കും ശിശുരോഗ വിദഗ്ദ്ധയും വ്‌ളോഗറുമായ ഡോ. സൗമ്യ സരിന്‍ സംസാരിക്കുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒരു പുതിയ ജീവിതരീതി എങ്ങനെ ചിട്ടപ്പെടുത്താം എന്നതാവും ചര്‍ച്ചയിലെ പ്രധാന പ്രതിപാദ്യവിഷയം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും മാക്‌സെഡ് വെബ്‌സൈറ്റ് (www.maxed.in) സന്ദര്‍ശിക്കുക.

Content Highlights: Mathrubhumi Maxed Webinar Dr Soumya Sarin Covid kerala Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..