ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുമ്പോഴും ആരോഗ്യപരിപാലനത്തിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ഇതാ ഒരു അവസരം. ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യത്തിനും സുരക്ഷയൊരുക്കാന്‍ ഇതാ മാതൃഭൂമി ആരോഗ്യമാസിക ഹെല്‍ത്തി ലോക്ക് ചലഞ്ച്.

യോഗ, ഡയറ്റിങ്, എക്സര്‍സൈസ് തുടങ്ങി ഈ ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യപരിപാലനത്തിനായി നിങ്ങള്‍ ചെയ്ത കാര്യങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഞങ്ങളുടെ 7510234567 എന്ന നമ്പറിലേക്ക് വാട്സ്അപ്പ് ചെയ്യൂ. തിരഞ്ഞെടുക്കുന്ന അഞ്ച് വീഡിയോകള്‍ക്ക് വിഡിയെം നല്‍കുന്ന ഫോര്‍ ജാര്‍ മിക്‌സര്‍ ഗ്രെയ്ന്‍ഡര്‍ സമ്മാനം.

 ആരോഗ്യമാസികയുടെ ഹെല്‍ത്തി ലോക്ക് ചലഞ്ചിന് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിന്തുണയും

 ''കൊറോണ നിരന്തരം പോസിറ്റീവ് ആയതോടെ 2020 ല്‍ കേള്‍ക്കുന്ന ഏറ്റവും നെഗറ്റീവ് വാക്കായി മാറി പോസിറ്റീവ് എന്നത്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് നമുക്ക് സ്വയം ചില പോസിറ്റീവ് ഗുണങ്ങള്‍ നമ്മില്‍ വളര്‍ത്തി ഈ പോസിറ്റീവ് എന്ന വാക്കിനെ ശരിക്കും പോസിറ്റീവ് ആക്കാം. ഇതിനായാണ് ആരോഗ്യമാസികയുടെ ഹെല്‍ത്തി ലോക്ക് ചലഞ്ച്. ഇതുവഴി ഈ ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യശീലങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോയോ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യാം''- ശ്രീശാന്ത് പറഞ്ഞു.

Content Highlights: Mathrubhumi Arogyamsika Healthy Lock Challengevduring Lockdown, Health