മാതൃമരണനിരക്ക് കുറയ്ക്കാൻ കേരളം; സങ്കീർണമായ കേസുകളിൽ ജീവൻ രക്ഷിക്കാൻ പ്രസവവാർഡിൽ വൈദ്യ ദ്രുതകർമസേന 


രൺജിത്ത് ചാത്തോത്ത്  

അവിചാരിതമായി ഉണ്ടാകുന്ന അപകടാവസ്ഥകളെ നേരിടാൻ ഇത്‌ സഹായിക്കും.

Representative Image | Photo: Gettyimages.in

കണ്ണൂർ: മാതൃമരണനിരക്ക് 20-ലേക്ക് (ഒരുലക്ഷം ജനനത്തിൽ) കുറച്ചുകൊണ്ടുവരാനുള്ള ലക്ഷ്യവുമായി കേരളം. സങ്കീർണമായ കേസുകളിൽ ജീവൻ രക്ഷിക്കാൻ പ്രസവവാർഡിൽ വൈദ്യ ദ്രുതകർമസേന എന്ന പുതിയ ആശയത്തിലൂന്നിയാണ് മുന്നോട്ടുപോവുക. ഡോക്ടർമാർ, നഴ്സുമാർ എന്നിവരടങ്ങിയ ഒബ്സ്റ്റട്രിക് റാപ്പിഡ് റെസ്പോൺസ് ടീം (ഒ.ആർ.ആർ.ടി.) പ്രസവവാർഡിൽ ഉണ്ടെങ്കിൽ ചില ജീവനുകൾ രക്ഷിക്കാനാവും. ശാസ്ത്രീയപരിശീലനം ലഭിച്ച ഒരാളെങ്കിലും 24 മണിക്കൂറും എല്ലാ ആസ്പത്രികളിലെയും പ്രസവവാർഡിൽ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. അവിചാരിതമായി ഉണ്ടാകുന്ന അപകടാവസ്ഥകളെ നേരിടാൻ ഇത്‌ സഹായിക്കും. അതിനായി ടീമിനെ കൃത്യമായി പരിശീലിപ്പിച്ചെടുക്കണം.

സംസ്ഥാനത്ത് മാതൃമരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിൽ നിർണായക നേതൃത്വം നൽകിയ കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി.)യാണ് വലിയ ലക്ഷ്യവുമായി മുന്നിട്ടിറങ്ങുന്നത്. സംസ്ഥാന സർക്കാർ പൂർണ പിന്തുണയുമായി എത്തിയാൽ കേരളം 2025-ൽ തന്നെ ലക്ഷ്യത്തിലെത്തിച്ചേരും.

നിലവിൽ ഇന്ത്യയിൽ മാതൃമരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. ലക്ഷം ജനനത്തിൽ 30-ആണ് കേരളത്തിൽ. രാജ്യത്ത് 103 ആയിരിക്കുമ്പോഴാണ് ഈ നേട്ടത്തിൽ സംസ്ഥാനം എത്തിയത്. 2017-19ലെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരമാണിത്. തൊട്ടുമുൻപത്തെ കണക്കെടുപ്പിൽ കേരളത്തിൽ 43 ആയിരുന്നു നിരക്ക്. 2030-ൽ മാതൃമരണനിരക്ക് കുറച്ച് 70-ൽ എത്തിക്കണമെന്നാണ് ലോകാരോഗ്യസംഘടന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മുന്നോട്ടുവെച്ചിരിക്കുന്ന ലക്ഷ്യം.

നാല് കാരണങ്ങൾ പ്രധാനം

പ്രസവാനന്തര രക്തസ്രാവം, അണുബാധ, ഗർഭം കാരണം ഉണ്ടാകുന്ന അമിത രക്തസമ്മർദം, രക്തക്കട്ടകളോ കുമിളകളോ കാരണം ധമനികൾ അടഞ്ഞുപോകൽ എന്നിവയാണ് മാതൃമരണത്തിന് ഇടയാക്കുന്നതായി കണ്ടെത്തിയ പ്രധാന ശാരീരിക കാരണങ്ങൾ- കെ.എഫ്.ഒ.ജി. മാസ്റ്റർ ട്രെയിനറും ഡോക്ടറുമായ വി.പി.പൈലി പറഞ്ഞു. പ്രസവാനന്തരമരണങ്ങൾ, അപകടാവസ്ഥയിൽനിന്ന്‌ ജീവൻ രക്ഷിക്കപ്പെട്ട കേസുകൾ എന്നിവ അടിസ്ഥാനമാക്കി പഠനം നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാതലത്തിൽ വിലയിരുത്തലുകളുണ്ട്. ഇതൊക്കെ മാതൃമരണനിരക്ക് കുറയ്ക്കുന്നതിൽ വലിയ സഹായം ചെയ്യുന്നുണ്ട് -അദ്ദേഹം പറയുന്നു.

കൂടുന്ന ആത്മഹത്യകൾ

കേരളത്തിൽ ഗർഭകാല/പ്രസവാനന്തര ആത്മഹത്യകൾ കൂടുതലായി ഉണ്ടാവുന്നു എന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. ഗർഭകാലത്ത് ചിലരിലുണ്ടാകുന്ന മാനസിക പ്രയാസങ്ങൾ സ്നേഹപരിചരണത്തിലൂടെയും വൈദ്യസഹായത്തിലൂടെയും മറികടക്കാം.

Content Highlights: maternal death rate in kerala, obstetric rapid response team, postpartum care

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented