കോവിഡ് ലക്ഷണമുണ്ടായിട്ടും പരിശോധിക്കാത്തവര്‍ ഏറെ; മുന്‍കരുതല്‍ കുത്തിവെപ്പില്‍ ആശയക്കുഴപ്പം


രാജേഷ് രവീന്ദ്രന്‍

1 min read
Read later
Print
Share

മാര്‍ഗനിര്‍ദേശമിറക്കാതെ ആരോഗ്യവകുപ്പ്

Representative Image| Photo: Gettyimages

ആലപ്പുഴ: കോവിഡ് ലക്ഷണമുണ്ടായിട്ടും പരിശോധന നടത്താത്തവര്‍ക്കു മുന്‍കരുതല്‍ വാക്‌സിന്‍ സ്വീകരിക്കാനാകുമോ? കോവിഡ് മൂന്നാംതരംഗം രണ്ടുഡോസ് വാക്‌സിനെടുത്തവരെയും കൂട്ടത്തോടെ ബാധിച്ചതോടെയാണ് ഈ ചോദ്യമുയരുന്നത്. ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് വ്യക്തമായനിര്‍ദേശം പുറത്തിറക്കാത്തതിനാല്‍ ഉത്തരം നല്‍കാനാകാതെ ബുദ്ധിമുട്ടുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.

കോവിഡ് ലക്ഷണം കാണിക്കുന്നവര്‍ പരിശോധന നടത്തിയില്ലെങ്കില്‍ ആരോഗ്യവകുപ്പിന്റെ കണക്കില്‍ കോവിഡ് രോഗിയല്ല. എന്നാല്‍, ചിലപ്പോള്‍ ഇവര്‍ കോവിഡ് രോഗബാധിതരായിട്ടുണ്ടാകും. അത്തരക്കാര്‍ക്കു രണ്ടാംഡോസെടുത്ത് ഒന്‍പതുമാസം കഴിഞ്ഞ് മുന്‍കരുതല്‍ വാക്‌സിന്‍ സ്വീകരിക്കാമോ എന്നതിലാണ് അവ്യക്തത.

ഒരുവീട്ടിലെ ഒരംഗത്തിനു രോഗംബാധിച്ചാല്‍, ആ വീട്ടിലെ സമാനലക്ഷണങ്ങളുള്ള മറ്റുള്ളവര്‍ പലപ്പോഴും പരിശോധന നടത്താറില്ല. പകരം, വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയും. അതുകൊണ്ടുതന്നെ അവര്‍ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഉണ്ടാവില്ല. അവരില്‍ പലര്‍ക്കും ഒന്‍പതുമാസം കഴിയുമ്പോള്‍ മുന്‍കരുതല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനു മൊബൈല്‍ ഫോണില്‍ സന്ദേശമെത്തുന്നുമുണ്ട്. അത്തരക്കാര്‍ മുന്‍കരുതല്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ കുഴപ്പമുണ്ടാകുമോയെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകരെ സമീപിക്കുന്നത്.

പരിശോധന നടത്താത്തവര്‍ തത്കാലം മുന്‍കരുതല്‍ വാക്‌സിന്‍ ഒഴിവാക്കണം

കോവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടും പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാത്തവര്‍ തത്കാലം മുന്‍കരുതല്‍ വാക്‌സിന്‍ ഒഴിവാക്കുന്നതാണു നല്ലത്. കോവിഡ് ബാധിച്ചയാളാണെങ്കില്‍ ചിലപ്പോള്‍ വാക്‌സിനെടുക്കുന്നതുമൂലം സ്വാഭാവിക ആന്റിബോഡി ഉത്പാദനം കുറയും. പ്രതിരോധശേഷി കൂട്ടാനുള്ള പ്രക്രിയയ്ക്കു വേണ്ടത്ര ഫലം ലഭിച്ചില്ലെന്നും വരാം. അതിനാല്‍, ഇത്തരക്കാര്‍ മൂന്നുമാസത്തിനുശേഷം മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കുന്നതായിരിക്കും ഉചിതം.

ഡോ. ബി. പദ്മകുമാര്‍
മെഡിസിന്‍ വിഭാഗം മേധാവി,
ആലപ്പുഴ മെഡിക്കല്‍ കോളേജ്

Content Highlights: Many people who do not check for the covid symptoms, Confusion over precautionary dose

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
khole kardashian

2 min

മുഖക്കുരുവാണെന്നാണ് കരുതിയത്, പിന്നീടാണ് അർബുദമാണെന്നറിഞ്ഞത്- ക്ലോയി കർദാഷിയാൻ

Sep 24, 2023


kerry

2 min

ഈറ്റിങ് ഡിസോർഡർ ബാധിച്ചു, ആത്മഹത്യയേക്കുറിച്ചു വരെ ചിന്തിച്ചു; അമേരിക്കൻ നടി

Sep 23, 2023


mite

2 min

കടിയേറ്റ ഭാഗത്ത് ചുവന്ന പാടുകൾ, കറുത്തവ്രണം; സൂക്ഷിക്കണം ചെള്ളുപനിയെ

Nov 15, 2022


Most Commented