ബ്രാഡ് ഗ്വോതിയർ പങ്കുവച്ച ചിത്രം | Photo: Facebook|@Bradford Gauthier
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ചിലര്‍ക്ക് എയർപോഡ് ചെവിയില്‍ കൂടിയേ തീരൂ. അത്തരക്കാര്‍ക്ക് ജാഗ്രത പകരുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്. എയർപോഡ് വച്ചു കിടന്നുറങ്ങിയയാള്‍ അബദ്ധത്തില്‍ അതിലൊന്ന് വിഴുങ്ങുകയും പിന്നീട് അന്നനാളത്തില്‍ നിന്ന് പുറത്തെടുക്കുകയും ചെയ്തതാണ് വാര്‍ത്ത.
മസാചുസെറ്റ് സ്വദേശിയായ ബ്രാഡ് ഗ്വോതിയര്‍ക്കാണ് ഈ അസാധാരണ അനുഭവമുണ്ടായത്. പതിവുപോലെ പാട്ടുകേട്ട് കിടന്നുറങ്ങാന്‍ പോയതായിരുന്നു ബ്രാഡ്. തൊട്ടടുത്ത ദിവസം എഴുന്നേറ്റ് വെള്ളം കുടിക്കുന്നതിനിടെയാണ് സംഭവം തിരിച്ചറിയുന്നത്. വെള്ളം കുടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടപ്പോഴാണ് തന്റെ എയർപോഡുകളിലൊന്ന് കാണാത്ത വിവരം അറിയുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ വിദഗ്ധ പരിശോധനയില്‍ ഇയര്‍ബഡ് അന്നനാളത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
മകനാണ് എയർപോഡ് കാണാതെ വന്നപ്പോള്‍ അതിലൊന്ന് അബദ്ധത്തില്‍ വിഴുങ്ങിയതാവുമോ എന്ന ആശങ്ക പങ്കുവെച്ചത്. വൈകാതെ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സ്‌റേ ഫലത്തില്‍ സംഗതി അന്നനാളത്തിന്റെ കീഴ്ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതായി കാണുകയും ചെയ്തു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
ചെറിയ അസ്വസ്ഥത തോന്നിയതൊഴിച്ചാല്‍ തനിക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്ന് ബ്രാഡ് പറയുന്നു. തന്റെ അനുഭവം വിശദീകരിച്ച് ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെക്കുകയും ചെയ്തു ബ്രാഡ്. തന്നെപ്പോലെ എയർപോഡും ചെവിയില്‍ വച്ച് കിടന്നുറങ്ങുന്നവര്‍ നിരവധി ഉണ്ടാകുമെന്നും ഇതുപോലെ അശ്രദ്ധ കൊണ്ട് മറ്റൊന്നും സംഭവിക്കരുതെന്ന് കരുതിയാണ് തുറന്നു പറഞ്ഞതെന്നും ബ്രാഡ് പറയുന്നു.
Content Highlights: Man swallows earbud while sleeping, cautions others not to do so


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..