Representative Image | Photo: Gettyimages.in
കോവിഡ് 19 ലോകമെമ്പാടും പടര്‍ന്നുപിടിച്ചപ്പോള്‍ രോഗത്തെ പ്രതിരോധിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പലതും പരീക്ഷിക്കുകയാണ് ആളുകള്‍. ഇക്കൂട്ടത്തില്‍ പല അബദ്ധങ്ങളും ചിലര്‍ ചെയ്തുകൂട്ടുന്നുണ്ട്.
ഇതിനിടെയാണ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ നിന്നുള്ള ഈ വാര്‍ത്ത പുറത്തുവന്നത്. കോവിഡിനെതിരായി പ്രതിരോധശേഷി നേടാനും കോവിഡ് ലക്ഷണങ്ങള്‍ ഭേദമാക്കാനും 34 കാരന്‍ ലൂക്ക് ചെയ്തത് അമിതമായി വെള്ളം കുടിക്കുകയാണ്. ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ളതിന്റെ ഇരട്ടി വെള്ളമാണ് ഇയാള്‍ ഓരോ ദിവസവും കുടിച്ചത്. ഇതോടെ ശരീരത്തിന്റെ സ്വാഭാവിക സോഡിയം നില തകരാറിലായി. ഇയാള്‍ ഇപ്പോള്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍ ആണ് ഇയാള്‍ക്കുണ്ടായതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അമിതമായ വെള്ളംകുടിയെത്തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഭാര്യയും അയല്‍ക്കാരും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. ലൂക്കിന്റെ മസ്തിഷ്‌കം വിങ്ങിയ നിലയിലായിരുന്നു. രണ്ട് മൂന്ന് ദിവസമായി വെന്റിലേറ്റര്‍ ഘടിപ്പിച്ച് അത്യാഹിത വിഭാഗത്തിലാണ് ല്യൂക്ക്. 24 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒരാഴ്ചയായി ല്യൂക്കിന് നല്ല ക്ഷീണമുണ്ടായിരുന്നു. അതിനാല്‍ തന്നെ ധാരാളം പാനീയങ്ങള്‍ കുടിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ദിവസവും അഞ്ചു ലിറ്ററിലധികം വെള്ളം ഇയാള്‍ കുടിക്കാന്‍ തുടങ്ങിയത്.
കോവിഡിനെ പ്രതിരോധിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്. സാമൂഹിക അകലം പാലിച്ചും കൈകള്‍ കൃത്യമായി ശുചിയാക്കിയും മാസ്‌ക്ക് ധരിച്ചും രോഗവ്യാപനത്തില്‍ നിന്നും രക്ഷപ്പെടാം. അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നത് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കും.
Content Highlights: Man nearly dies after drinking 5 litres of water daily thinking it would cure his Covid 19 symptoms, Health, Covid19, Corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..