മംമ്ത മോഹൻദാസ് | Photos: instagram.com/mamtamohan/?hl=en
ലോക കാൻസർ ദിനമാണിന്ന്. നേരത്തേ കണ്ടെത്തി മതിയായ ചികിത്സ നൽകിയാൽ മറ്റേത് രോഗത്തേയും പോലെ കാൻസറിനെയും അതിജീവിക്കാം. സിനിമാതാരം മംമ്ത മോഹൻദാസും കാൻസറിനെ അതിജീവിച്ചതിനെക്കുറിച്ച് നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു കാൻസർ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ മംമ്ത പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
മനോഹരമായ ക്യാപ്ഷനോടെ തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മംമ്ത. കാൻസർ എന്നത് യഥാർഥമാണെന്നും എന്നാൽ നിങ്ങൾ വേണമെന്നു വിചാരിച്ചാൽ അതിനെ താൽക്കാലികമാക്കാം എന്നും കുറിക്കുകയാണ് മംമ്ത. അവനവനോട് അൽപം അനുകമ്പയുള്ളവരാകൂ എന്നും ഭാരത്തെ ലഘൂകരിക്കൂ എന്നും മംമ്ത കുറിക്കുന്നു.
ലോക കാൻസർ ദിനത്തിൽ തന്നോടുള്ള ചെറിയ ഓര്‍മപ്പെടുത്തലാണിതെന്നും സുഖംപ്രാപിക്കട്ടെയെന്നും പറഞ്ഞാണ് മംമ്ത കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചതെന്ന് മംമ്ത മുമ്പ് പറഞ്ഞിരുന്നു. 24 വയസ്സായിരുന്നു കാൻസർ ബാധിക്കുന്ന സമയത്ത് തന്റെ പ്രായം എന്നും മംമ്ത പറയുകയുണ്ടായി. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിന് മുന്‍പ് ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നുവെന്നും മംമ്ത പറഞ്ഞിട്ടുണ്ട്.
അടുത്തിടെ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ് താൻ എന്നും മംമ്ത പറഞ്ഞിരുന്നു.
ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്.
Content Highlights: mamta mohandas instagram note on world cancer day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..