Photo: forbes.com
മുംബൈ: ഫോബ്സ് മാസികയുടെ 30 വയസ്സിന് താഴെയുള്ള 30 സ്വയം സംരംഭകരുടെ പട്ടികയില്‍ ഇടം പിടിച്ച് കോഴിക്കോട് വടകര സ്വദേശിനി പ്രിയങ്ക പ്രസാദ്. ആരോഗ്യരംഗത്തെ ശ്രദ്ധേയമായ കണ്ടുപിടിത്തത്തിനാണ് അംഗീകാരം.
2017-ല്‍ സിങ്കപ്പൂരില്‍ സ്ഥാപിച്ച പ്രൈം റെസ്പി എന്ന സംരംഭത്തിന്റെ നേതൃത്വത്തില്‍ പ്രിയങ്ക ഗവേഷണം നടത്തി കണ്ടുപിടിച്ച ഉപകരണം കടുത്ത ശ്വാസകോശ പ്രശ്നങ്ങളാല്‍ വിഷമിക്കുന്ന രോഗികളുടെ ജീവിതം വളരെ ആശ്വാസകരമാക്കുന്നതാണെന്നാണ് വിലയിരുത്തല്‍. ആശുപത്രികളില്‍ മാത്രം ചെയ്തിരുന്ന ശ്വാസകോശത്തിലെ കഫക്കെട്ട് നീക്കല്‍ ഈ ഉപകരണത്തിന്റെ സഹായത്തോടെ വീട്ടില്‍തന്നെ ചെയ്യാം. മൂന്നു വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ഉപകരണം കണ്ടെത്തിയതെന്ന് പ്രിയങ്ക പറഞ്ഞു.
സിങ്കപ്പൂര്‍ സര്‍ക്കാരിന്റെയും അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യുണിവേഴ്സിറ്റിയുടെയും സഹകരണത്തോടെയാണ് പ്രൈം റെസ്പി പ്രവര്‍ത്തിക്കുന്നത്. പ്രിയങ്ക പ്രസാദ് ബയോ എന്‍ജിനിയറിങില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. വടകര കുന്നുമ്മക്കര റിട്ട. വിങ് കമാന്‍ഡര്‍ ടി.പി. ഹരിപ്രസാദിന്റെയും അഭിഭാഷകയ പ്രശാന്തി പ്രസാദിന്റെയും മകളാണ്.
Content Highlights: Malayali entrepreneur named in Forbes’ 30 Under 30 Asia list
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..