
ഡോ. ഷാം നമ്പുള്ളി
പഴയന്നൂർ: അമേരിക്കയിൽ കോവിഡ് വാക്സിന്റെ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന സംഘത്തിൽ തൃശ്ശൂർ പഴയന്നൂർ സ്വദേശിയും. പിറ്റ്സ്ബർഗ് സർവകലാശാല സെന്റർ ഫോർ വാക്സിൻ റിസർച്ചിലെ ഡോ. ഷാം നമ്പുള്ളിയെന്ന 38കാരനാണ് ഈ ഗവേഷകൻ.
ലോകത്താദ്യമായി പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്ത ഈ സർവകലാശാല പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കുന്നു
വൈറസ് ശരീരത്തിൽ പ്രവേശിക്കാതിരിക്കാനുള്ള പ്രതിരോധവും പ്രവേശിച്ചാൽ ആന്റിബോഡി ഉണ്ടാക്കി അതിനെ നശിപ്പിക്കുകയുമാണ് ഈ വാക്സിനിലൂടെ ലക്ഷ്യമിടുന്നത്. സാർസ് കൊറോണ വൈറസ് 2ൽ നിന്നുള്ള സ്പൈക്ക് പ്രോട്ടീനും നിർവീര്യമാക്കപ്പെട്ട മീസിൽസ് വൈറസുമടങ്ങുന്ന വാക്സിൻ (റീ കോംബിനന്റ് വെക്ടർ വാക്‌സിൻ) രൂപപ്പെടുത്താനാണ് ശ്രമമെന്ന് ഡോ. ഷാം പറഞ്ഞു. കുരങ്ങന്മാരിലുൾപ്പെടെ പരീക്ഷിച്ച മൂന്നുഘട്ടങ്ങളും വിജയകരമായിരുന്നു.
പഴയന്നൂർ സർക്കാർ ഹൈസ്കൂൾ, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സർവകലാശാലയിൽനിന്ന് മൈക്രോബയോളജി ബിരുദം നേടി.
തുടർന്ന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെത്തി. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽനിന്ന് മെഡിക്കൽ മൈക്രോബയോളജി, വൈറോളജിയിൽ പി.എച്ച്.ഡി. നേടി. 2010 മുതൽ ക്ലിനിക്കൽ വൈറോളജിസ്റ്റായി സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ പ്രവർത്തിച്ചു. 2012മുതൽ അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ വൈറോളജിസ്റ്റാണ്.
പഴയന്നൂർ വടക്കേത്തറ നമ്പുള്ളി (രാധാ നിവാസിൽ) പരേതനായ നാരായണൻ നായരുടെയും (എൻ.ജി. നായർ) രാധാ നായരുടെയും മകനാണ്. ഭാര്യ: നിഖില. മക്കൾ: വാസുദേവ്, വരദ. സഹോദരങ്ങൾ: ജീവൻ, വിദ്യ.
Content Highlights:Malayalee is a member of Covid19 vaccine testing American team, Covid19, Corona Virus, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..