മാധുരി ദീക്ഷിതിന്റെ മകന്‍ റയാന്‍ കാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടി ദാനം ചെയ്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. Not All Heroes Wear Capes...But mine did എന്ന കാപ്ഷനോടെ മകന്‍ ഒരു സലൂണില്‍ മുടി മുറിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മാധുരി ദീക്ഷിത്. ദേശീയ കാന്‍സര്‍ ബോധവത്ക്കരണദിനമായിരുന്നു നവംബര്‍ ഏഴ്. ഇതിനോട് അനുബന്ധിച്ചായിരുന്നു റയാന്‍ മുടി ദാനം ചെയ്തത്. 

മുടിക്ക് ആവശ്യത്തിന് നീളമുണ്ടാകാന്‍ രണ്ട് വര്‍ഷമായി റയാന്‍ മുടി നീട്ടി വളര്‍ത്തുകയാണ്. കാന്‍സര്‍ രോഗികളുടെ മുടി കീമോതെറാപ്പിക്ക് ശേഷം നഷ്ടപ്പെടുന്നതില്‍ റയാന് വിഷമമുണ്ടായിരുന്നു. അങ്ങനെയാണ് മകന്‍ കാന്‍സര്‍ സൊസൈറ്റിക്ക് മുടി ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മാധുരി ദീക്ഷിത് പറഞ്ഞു. 

നിരവധി പേരാണ് റയാനെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റ് നല്‍കിയത്. വളരെ മനോഹരമായ ഒരു ചിന്ത...അവനെ അനുഗ്രഹിക്കൂ എന്നാണ് റയാന്‍ മുടി മുറിച്ച് നല്‍കുന്ന വീഡിയോയ്ക്ക് ശില്‍പ ഷെട്ടി കമന്റ് ചെയ്തത്. How extremely sensitive and kind' എന്നായിരുന്നു സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ കമന്റ്.

Content Highlights: Madhuri dixits son ryan donates hair to cancer patients it took him almost 2 years to grow