കുറഞ്ഞ തോതില്‍ സമ്മര്‍ദ്ദം നല്ലതുതന്നെ, തലച്ചോര്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകും എന്ന് പഠനം


മിതമായ തോതിലുള്ള സമ്മർദം മാത്രമാണ് തലച്ചോറിന് ​ഗുണം ചെയ്യുന്നത്. സമ്മർദം അമിതമാവുകയോ അത് സ്ഥിരമാവുകയോ ചെയ്താൽ ​ദോഷം ചെയ്യുമെന്നതിൽ സംശയമില്ല എന്നും അവർ വാദിക്കുന്നു...

Representative Image| Photo: Canva.com

വാഷിങ്ടൺ: ജോലിയും ജീവിതരീതിയുമൊക്കെ കാരണം സമ്മർദത്തിൽ ആഴുന്നവരാണ് ഏറെപേരും. സമ്മർദത്തെ അതിജീവിക്കാനുള്ള വഴികളെല്ലാം ശ്രമിച്ചുനോക്കുന്നവരുമുണ്ട്. എന്നാൽ മിതമായ തോതില‍ോ കുറഞ്ഞ തോതിലോ ഒക്കെയുള്ള സമ്മർദം തലച്ചോറിന്റെ പ്രവർത്തനത്തിന് ​ഗുണം ചെയ്യുമെന്നാണ് പുതിയൊരു പഠനം പങ്കുവെക്കുന്നത്.

ജോർജിയയിലെ കോളേജ് ഓഫ് ഫാമിലി ആൻഡ് കൺസ്യൂമർ സയൻസസിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ന്യൂറോസൈക്കളോജിയ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. കുറഞ്ഞ തോതിലോ അതല്ലെങ്കിൽ മിതമായ തോതിലോ ഉള്ള സമ്മർദം ഓർമശക്തിയെ മെച്ചപ്പെടുത്തുമെന്നാണ് പഠനത്തിൽ പറയുന്നത്. ദൈംദിന ജോലികൾക്കിടയിൽ ഫോൺനമ്പർ ഓർത്തുവെക്കുക, അതല്ലെങ്കിൽ പ്രത്യേകം സ്ഥലങ്ങൾ ഓർത്തെടുക്കുക തുടങ്ങിയ വർക്കിങ് മെമ്മറി വിഭാ​ഗത്തിലുള്ള പ്രവർത്തനങ്ങളെ എളുപ്പമാക്കുമെന്നാണ് പഠനം പറയുന്നത്.എന്നാൽ ഒരു മുൻകരുതലും ​ഗവേഷകർ നൽകുന്നുണ്ട്. മിതമായ തോതിലുള്ള സമ്മർദം മാത്രമാണ് തലച്ചോറിന് ​ഗുണം ചെയ്യുന്നത്. സമ്മർദം അമിതമാവുകയോ അത് സ്ഥിരമാവുകയോ ചെയ്താൽ ​ദോഷം ചെയ്യുമെന്നതിൽ സംശയമില്ല എന്നും അവർ വാദിക്കുന്നു. തീരുമാനങ്ങൾ സ്വയം നടപ്പിലാക്കുന്നതിൽ ആശയക്കുഴപ്പം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, മൈ​ഗ്രേൻ, തലവേദന, ഉയർന്ന രക്തസമ്മർദം തുടങ്ങിയവയൊക്കെ സമ്മർദം അധികമാവുന്നതിന്റെ ഫലമായി വരാം. ഇവയെല്ലാം മിക്കവർക്കും അറിയുന്നതുമാണ്. എന്നാൽ കുറഞ്ഞ തോതിലുള്ള സമ്മർദം ശരീരത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് കുറഞ്ഞ വിവരങ്ങളേ ഉള്ളുവെന്നും അതു വ്യക്തമാക്കുകയാണ് പഠനത്തിലൂടെ ഉദ്ദേശിച്ചതെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ അസഫ് ഒഷ്രി പറയുന്നു.

കുറഞ്ഞ തോതിൽ സമ്മർദം കൈകാര്യം ചെയ്യുന്നവർ ഭാവിയിൽ കടുത്ത സമ്മർദം വന്നാലും നേരി‍ടാൻ പ്രാപ്തരായിരിക്കുമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ, ഹ്യൂമൻ കണക്ടം പ്രൊജക്റ്റിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഉപയോ​ഗിച്ചത്. ആയിരത്തോളം പേരുടെ എംആർഐ സ്കാൻ പരിശോധിച്ച ​ഗവേഷകർക്ക്, മിതമായ തോതിൽ സമ്മർദം നേരിട്ടവരുടെ തലച്ചോറിന്റെ വർ‌ക്കിങ് മെമ്മറി ഉൾപ്പെടുന്ന ഭാ​ഗം സജീവമായി പ്രവർത്തിച്ചതായി കണ്ടെത്തി. എന്നാൽ അമിത സമ്മർദം നേരിട്ട വിഭാ​ഗത്തിന്റെ ഈ ഭാ​ഗത്തെ പ്രവർത്തനം കുറവായിരുന്നെന്നും കണ്ടെത്തി. സമ്മർദങ്ങൾ നിറഞ്ഞ സന്ദർഭങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വർക്കിങ് മെമ്മറി പരിശോധിക്കും വിധത്തിലുള്ള ചോദ്യങ്ങൾക്കും ശേഷമാണ് പഠനത്തിൽ പങ്കെടുത്തവരുടെ എംആർഐ പരിശോധിച്ചത്.

Content Highlights: low to moderate stress is beneficial for health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented