കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണരീതി പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം


പ്രമേഹം

വാഷിങ്ടൺ: കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണരീതി ശീലിക്കുന്നത് പ്രമേഹരോ​ഗികളെ സഹായിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി പുതിയ പഠനം. പ്രമേഹം അനിയന്ത്രിത അളവിൽ ഉള്ളവർക്ക് പ്രമേഹം നിയന്ത്രിക്കാനും പ്രമേഹ സാധ്യതയുള്ളവർക്ക് രക്തത്തിലെ ഷു​ഗർ നില കുറയ്ക്കാനും ഈ ഡയറ്റ് രീതി സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. അമേരിക്കയിലെ ടുലെൻ യൂണിവേഴ്സിറ്റിയാണ് പഠനം സംഘടിപ്പിച്ചത്.

രണ്ട് വിഭാ​ഗം ആൾക്കാരുടെയും ഭക്ഷണക്രമം പഠന വിധേയമാക്കിയായിരുന്നു ​ഗവേഷണം. ആദ്യത്തെ വിഭാ​ഗത്തിന് കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണവും രണ്ടാമത്തെ വിഭാ​ഗം സാധാരണ ഭക്ഷണ ക്രമവും ആറ് മാസത്തേക്ക് പിൻതുടർന്നു. ശേഷം നടത്തിയ ടെസ്റ്റിൽ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിച്ച വിഭാ​ഗത്തിന്റെ രക്തത്തിൽ ഷു​ഗർ ലെവൽ, സാധാരണ ഭക്ഷണം കഴിച്ച വിഭാ​ഗത്തിനെക്കാൾ കുറവായിരുന്നു. മാത്രമല്ല കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിച്ച ആൾക്കാരുടെ ഭാരത്തിലും ഫാസ്റ്റിങ്ങ് ഷു​ഗർ ലെവലിലും കുറവ് അനുഭപ്പെട്ടു.



ജാമാ നെറ്റ് വർക്ക് ഓപ്പൺ ജേർണലിൽ ആണ് ​ഗവേഷണം ഫലം പ്രസി​ദ്ധികരിച്ചത്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം ശീലിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് വരാതെ ഇരിക്കുന്നതിനും അതിന്റെ ചികിത്സക്കും ഉപകരിച്ചേക്കും. ഇതിനെക്കുറിച്ച് കൂടുതൽ ​പഠനം ആവശ്യമെന്നും ടുലെൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക്ക് ​ഹെൽത്ത് ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ക്രിസ്റ്റൺ ഡൊറൻസ് പറഞ്ഞു.

പ്രീഡയബറ്റിക്ക് അവസ്ഥയിൽ നിന്ന് ഡയബറ്റിക്ക് അവസ്ഥയിലേക്ക് എത്തിയവരും പ്രമേഹത്തിന് മരുന്ന് കഴിക്കാത്തവരേയുമാണ് ​ഗവേഷണത്തിൽ ഉൾപ്പെടുത്തിയത്. കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം, പ്രമേഹം ഇല്ലാതാക്കും എന്നല്ല മറിച്ച് പ്രീഡയബറ്റിക്ക്, ഡയബറ്റിക്ക് അവസ്ഥയിൽ ഉള്ളവരുടെ ആരോ​ഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കുമെന്ന് വ്യക്തമാക്കുകയാണ് തങ്ങളുടെ പഠനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ക്രിസ്റ്റൺ ഡൊറൻസ് പറഞ്ഞു. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണ രീതി ടൈപ്പ് 2 പ്രമേഹം തടയുമോയെന്നത് ​ഗവേഷണം നടത്തേണ്ട വിഷയം ആണെന്നും അദ്ദേ​ഹം പറഞ്ഞു.

Content Highlights: low crab food can reduce and control type 2 diabetics research


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented