ഇഷ്ടഭക്ഷണത്തിന്റെ ചിത്രം ആവര്‍ത്തിച്ച് കണ്ട് ആര്‍ത്തി കുറയ്ക്കാം, ഒപ്പം പൊണ്ണത്തടിയും - പഠനം


2 min read
Read later
Print
Share

Representative Image| Photo: Mathrubhumi

ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ കാണുമ്പോൾ അവ കഴിക്കാനുള്ള തോന്നൽ കൂടുന്നുവെന്നാണ് പലരും പറയാറുള്ളത്. എന്നാൽ ഇഷ്ടമുള്ള ഭക്ഷണങ്ങളുടെ ചിത്രങ്ങൾ ആവര്‍ത്തിച്ച്‌
കാണുകവഴി കഴിക്കാനുള്ള ആര്‍ത്തി കുറയുമെന്നാണ് പുതിയൊരു പഠനം പറയുന്നത്.

ഡെൻമാർക്കിലെ ആർ​ഹസ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. നിരവധി പരീക്ഷണങ്ങൾ നടത്തിയതിന് ഒടുവിലാണ് സംഘം ഈ വിലയിരുത്തലിൽ എത്തിയത്. ഒരേ ഭക്ഷണത്തിന്റെ ചിത്രം മുപ്പതിലേറെ തവണ കണ്ടുകഴിഞ്ഞാൽ‌ അതു കഴിക്കാനുള്ള താൽപര്യം കുറയുമെന്നു മാത്രമല്ല ഭക്ഷണം കഴിച്ച സംതൃപ്തി അനുഭവപ്പെടുമെന്നുമാണ് ​ഗവേഷകർ പറയുന്നത്. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം കുറയ്ക്കാമെന്നും ​ഗവേഷകർ പറയുന്നു.

പരീക്ഷണത്തിൽ പങ്കെടുക്കവേ ഒരു ഭക്ഷണത്തിന്റെ ചിത്രം നിരവധി തവണ കാണിച്ചവർ ചെറിയ അളവ് മാത്രം എടുക്കുന്നതായും എന്നാൽ അതേചിത്രം മൂന്നുതവണ മാത്രം കണ്ടവർ അതിനേക്കാൾ അളവ് എടുക്കുന്നതായും കണ്ടെത്തി. ഭക്ഷണം ഒന്നും കഴിക്കാതെ തന്നെയും വയറുനിറഞ്ഞ അവസ്ഥ അനുഭവപ്പെടുന്നു എന്നത് വിചിത്രമാണെങ്കിലും അത് സാധാരണമാണ് എന്ന് പഠനത്തിന് നേതൃത്വം കൊടുത്ത ആർഹസിലെ ഫുഡ് സയൻസ് വിഭാ​ഗത്തിൽ നിന്നുള്ള ജാർ‌ക്ക് ആൻഡേഴ്സൺ പറഞ്ഞു. ഭക്ഷണത്തെക്കുറിച്ച് നാം എങ്ങനെ ചിന്തിക്കുന്നു എന്നതിന് നമ്മുടെ വിശപ്പിനെ സ്വാധീനിക്കാൻ കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയും ആൻഡേഴ്സണും സംഘവും പരീക്ഷണം നടത്തി. ആയിരത്തോളം പേർ പങ്കെടുത്ത പരീക്ഷണത്തിൽ ഓറഞ്ച് കാൻഡിയുടെ ചിത്രമാണ് ആദ്യം കാണിച്ചത്. ചിലർക്ക് മൂന്നുതവണയും മറ്റുള്ളവർക്ക് മുപ്പതു തവണയുമാണ് ചിത്രം കാണിച്ചത്. ഓറഞ്ച് കാൻഡിയുടെ ചിത്രം ഏറ്റവുമധികം കണ്ട വിഭാ​ഗത്തിന് ഭക്ഷണം കഴിക്കാതെ തന്നെ സംതൃപ്തി അനുഭവപ്പെടുകയാണ് ഉണ്ടായത്.

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഫലപ്രദമായി സ്വീകരിക്കാവുന്ന ഒരു മാർ​ഗമാണ് ഇതെന്നും ആൻഡേഴ്സൺ പറയുന്നു. ഉദാഹരണത്തിലൂടെ അദ്ദേഹം അതേക്കുറിച്ച് പങ്കുവെക്കുന്നുമുണ്ട് . പിസ കഴിക്കാൻ തോന്നുന്നുവെങ്കിൽ അതിന്റെ നിരവധി ചിത്രങ്ങൾ കാണുകയും അതു കഴിക്കുന്നതായി സങ്കൽപിക്കുകയും ചെയ്യുക. അതിലൂടെ പിസ കഴിക്കാതെ തന്നെ സംതൃപ്തി അനുഭവപ്പെടുമെന്നും ചിലപ്പോൾ പിസ കഴിക്കണമെന്ന തോന്നൽ തന്നെ ഇല്ലാതായേക്കാം എന്നും ആൻഡേഴ്സൺ പറയുന്നു.

1975 മുതൽ ആ​ഗോളതലത്തിൽ അമിതഭാരത്താൽ വലയുന്നവരുടെ എണ്ണം പെരുകുകയാണ്. ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ‌ പ്രകാരം മനുഷ്യർ നേരിടുന്ന ഏറ്റവും പ്രധാന ആരോ​ഗ്യ വെല്ലുവിളികളിൽ ഒന്ന് പൊണ്ണത്തടിയാണ്. ആവശ്യത്തിലും അധികം ഭക്ഷണം, അതും അനാരോ​ഗ്യകരമായവ ധാരാളം കഴിക്കുന്നു എന്നതും മതിയായ വ്യായാമം ഇല്ലാത്തതുമൊക്കെയാണ് വണ്ണം കൂടാൻ കാരണമാകുന്നത്.

Content Highlights: Looking at pictures of food repeatedly may help curb overeating

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
brain pacemaker implant

2 min

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായ സ്ത്രീയുടെ തലച്ചോറില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചു

Jun 4, 2023


cancer

2 min

കാൻസർ നിർണയം എളുപ്പമാക്കും ബ്ലഡ് ടെസ്റ്റ്; അമ്പതിനം അർബുദങ്ങൾ സ്ഥിരീകരിക്കുമെന്ന് പഠനം

Jun 3, 2023


smoking

2 min

പുകവലി നിർത്താൻ തയ്യാറാണോ? സമ്മർദവും ഉത്കണ്ഠയും അകറ്റി മാനസികാരോ​ഗ്യം മെച്ചപ്പെടുത്താം

Jun 3, 2023

Most Commented