ആദിവാസികളുടെ മരണം; പ്രധാനകാരണം ജീവിതശൈലീരോഗങ്ങളെന്ന് ഐ.സി.എം.ആർ.


Representative Image| Photo: Mathrubhumi

ന്യൂഡൽഹി: ആദിവാസിമേഖലകളിലെ മരണങ്ങൾക്ക് പ്രധാനകാരണം ജീവിതശൈലീരോഗങ്ങളെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. ഹൃദയസംബന്ധ അസുഖങ്ങൾ, അർബുദങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ, പ്രമേഹം തുടങ്ങിയവയാണ് മുഖ്യകാരണം. രാജ്യത്തെ 12 ആദിവാസിജില്ലകളിലായി 2015-നും 2018-നും ഇടയിൽ മരിച്ച 5292 ആദിവാസികളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 66 ശതമാനം പേരും ഇത്തരം അസുഖങ്ങൾ ബാധിച്ചാണ് മരിച്ചത്. വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 15 ശതമാനംപേരും മാരകപരിക്കുകൾ പറ്റി 11 ശതമാനം പേരും മരിച്ചു. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐ.ജെ.എം.ആർ.) പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരിച്ചവരിൽ 29 ശതമാനംപേർ രക്തസമ്മർദരോഗികളായിരുന്നു. പതിനേഴുശതമാനം പേർക്ക് ആസ്ത്‌മയും മറ്റു ശ്വാസകോശ അസുഖങ്ങളുമുണ്ടായിരുന്നു. ബാക്കിയുള്ളവർ പക്ഷാഘാതം (12 ശതമാനം), ഹൃദ്രോഗം (11 ശതമാനം), കാൻസർ (10 ശതമാനം), പ്രമേഹം (ഒമ്പതുശതമാനം) എന്നിവയ്ക്ക് ചികിത്സയിലായിരുന്നു. ഇവരിൽ 25 ശതമാനംപേർ ജില്ലാ ആശുപത്രികളിലും 20 ശതമാനം പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 19 ശതമാനം പേരും മെഡിക്കൽ കോളേജുകളിലും അർബുദ ആശുപത്രികളിലുമായി ഒമ്പതുശതമാനം പേരും ചികിത്സ തേടി. പതിമ്മൂന്നുശതമാനം ആളുകൾ പ്രാദേശിക ആദിവാസിവൈദ്യരുടെ ചികിത്സയിലായിരുന്നു. മരിച്ചവരിൽ നാലിലൊന്നുപേർക്ക് മുൻകാല അസുഖ ചരിത്രമില്ല.



ആദിവാസികൾക്ക് ജീവിതശൈലീരോഗങ്ങൾ ബാധിക്കുന്നില്ലയെന്നത് മിഥ്യാധാരണയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ സെന്റർ ഫോർ ഡിസീസ് ഇൻഫർമാറ്റിക്സ് ആൻഡ് റിസർച്ച് മേധാവി ഡോ. പ്രശാന്ത് മാത്തൂർ പറഞ്ഞു. നഗരവത്കരണം വർധിച്ചതോടെ ആദിവാസിമേഖലകളിലും ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും മാറ്റംവന്നിട്ടുണ്ട്. പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും അത്തരം പ്രദേശങ്ങളിൽ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: lifestyle diseases among top killers in tribal districts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented