പച്ചകുത്താൻ ലൈസൻസ് വേണം; ശ്രദ്ധിച്ചില്ലെങ്കിൽ മാരകരോ​ഗങ്ങൾ പടരാനിടയാക്കും


ഉണ്ണി ശുകപുരം

പച്ചകുത്തുന്നവർക്ക് ലൈസൻസ് ഏർപ്പെടുത്തും.

Photo: Gettyimages.in

എടപ്പാൾ: ടാറ്റൂ സ്ഥാപനങ്ങൾക്ക് കർശനനിയന്ത്രണങ്ങൾ വരുന്നു. ടാറ്റൂ സ്ഥാപനങ്ങളും അതു ചെയ്യുന്നവരും കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കണമെന്ന ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ.

പച്ചകുത്തുന്നവർക്ക് ലൈസൻസ് ഏർപ്പെടുത്തും. അതനുവദിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറി, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ഫുഡ് ഇൻസ്‌പെക്ടർ, ജില്ലാ ഡ്രഗ് അനലിസ്റ്റ്, മലിനീകരണനിയന്ത്രണ ബോർഡ്‌ ഉദ്യോഗസ്ഥൻ എന്നിവരുടെ സമിതി രൂപവത്കരിക്കും. പച്ചകുത്തൽ തൊഴിലെടുക്കുന്നവർ പരിശീലനവും ജോലിപരിചയവും ഉള്ളവരായിരിക്കണം. ഇവർക്ക് പകർച്ചവ്യാധികളില്ലെന്ന് തെളിയിക്കുന്ന ഒരാഴ്‌ച മുൻപെടുത്ത സർട്ടിഫിക്കറ്റ് കമ്മിറ്റിക്കുമുന്നിൽ ഹാജരാക്കണം. ഉപയോഗിച്ച സാധനങ്ങൾ ശാസ്ത്രീയമായി നശിപ്പിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർ ആവശ്യമായ നടപടികളെടുക്കണം. എന്നാൽ തെരുവോരങ്ങളിലും ഉത്സപ്പറമ്പുകളിലും പച്ചകുത്തൽ ഉപജീവനമാക്കിയ സാധാരണക്കാർക്ക് ഈ നിബന്ധനകൾ പാലിച്ചു മുന്നോട്ടുപോകാനാകുമോ എന്ന ആശങ്കയുമുണ്ട്.അണുവിമുക്തമാക്കാത്ത സൂചികളുപയോഗിച്ച് പച്ചകുത്തുന്നത് മാരകരോഗങ്ങൾ പടരാനിടയാക്കുമെന്നാണ് മുന്നറിയിപ്പ്. അണുവിമുക്തമാക്കാത്ത സൂചികളുപയോഗിക്കുന്നതും ഒരേ മഷി ആവർത്തിച്ചുപയോഗിക്കുന്നതും അലർജി, നീർക്കെട്ട്, ത്വക്കിൽ കാൻസർ, മറ്റു ത്വഗ്രോഗങ്ങൾ തുടങ്ങിയവയ്ക്കു കാരണമാകും. ഹെപ്പറ്റൈറ്റിസ് ബി., എച്ച്.ഐ.വി., ടെറ്റനസ് എന്നിവയും പകരുമെന്ന്‌ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്.

ഇവ ശ്രദ്ധിക്കുക

  • പച്ച കുത്താനുപയോ​ഗിക്കുന്ന സൂചികൾ അണുവിമുക്തമാക്കണം
  • പച്ചകുത്തുന്നയാൾ കൈയുറ ധരിക്കണം. ഉപയോ​ഗിച്ചശേഷം അതു നശിപ്പിക്കണം
  • സൂചികളും ഡൈ നിറച്ച ട്യൂബുകളും സീൽ ചെയ്ത പാക്കറ്റുകളിലാണെന്ന് ഉറപ്പാക്കണം. ‌
  • ആവർത്തിച്ചുപയോ​​ഗിക്കുന്ന എല്ലാ വസ്തുക്കളും ഓരോ ഉപയോ​ഗത്തിനുശേഷവും അണുവിമുക്തമാക്കണം
  • പച്ചകുത്തുകാർ ഹെപ്പറ്റൈറ്റിസ് ബി കുത്തിവെപ്പ് എടുത്തിരിക്കണം
  • പച്ചകുത്തുന്നതിന് മുമ്പും ശേഷവും കുത്തിയ ഭാ​ഗം സോപ്പുപയോ​ഗിച്ച് കഴുകണം.
Content Highlights: licence must for tattoo artists, tattoo safety, side effects of tattoo, tips for tattoo care


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented