ഗുരുതരമായാൽ കോമയിലായേക്കാം, പെട്ടെന്നുള്ള ചികിത്സ പ്രധാനം; നിസ്സാരമാക്കരുത് സോഡിയം കുറയുന്ന അവസ്ഥ


അപർണാ രാജ്‌

ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കണം.

പ്രതീകാത്മക ചിത്രം | വര: ബി. പ്രദീപ് കുമാർ

ശരീരത്തില്‍ സോഡിയം കുറഞ്ഞ് ആശുപത്രിയിലേക്കെത്തുന്നവരുടെ എണ്ണം അടുത്തിടെയായി വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഇതില്‍ത്തന്നെ പ്രായമേറിയവരാണ് സോഡിയം കുറഞ്ഞ് ചികിത്സ തേടുന്നവരിലേറെയും. രക്തസമ്മര്‍ദം നിലനിര്‍ത്താനും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വളരെയേറെ ആവശ്യമുള്ള ഒരു മൂലകമാണ് സോഡിയം.

ശരീരത്തിലെ കോശങ്ങള്‍ക്കുള്ളിലും കോശങ്ങള്‍ക്കുപുറത്തുമായി ഒട്ടേറെ ലവണങ്ങളുണ്ട്. ഇതില്‍ കോശങ്ങള്‍ക്ക് പുറത്തുള്ള ലവണങ്ങളാണ് സോഡിയം, പൊട്ടാസ്യം, കാത്സ്യം, മെഗ്‌നീഷ്യം,ബൈകാര്‍ബണേറ്റ് എന്നിവ. ഇവയില്‍ ഏതെങ്കിലും കൂടുകയോ കുറയുകയോ ചെയ്താല്‍ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. പ്രായമായവരിലാണ് സോഡിയം കുറഞ്ഞുവരുന്നതായി (ഹൈപ്പോനട്രീമിയ) കണ്ടുവരുന്നത്. പ്രായമായവര്‍ പരസ്പരബന്ധമില്ലാതെ സംസാരിക്കുകയും സംസാരം മുറിഞ്ഞുപോവുകയുമൊക്കെ ചെയ്യുന്നത് സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണെന്ന് ഇന്ന് പലര്‍ക്കും അറിയാം. ശരീരത്തിലെ സാധാരണ സോഡിയത്തിന്റെ അളവ് 135-155 ആണ്. സോഡിയം കുറയുന്ന തോതിനെ മൂന്നായി തിരിക്കാം.മൃദുവായ രീതിയില്‍ വരുന്നത് 135-130-നും ഇടയിലാണ്. 130-125-നും ഇടയില്‍ ഇടത്തരം, 125-ന് താഴെയെത്തിയാല്‍ ഗുരുതരമായ രീതിയിലേക്ക് മാറും. പ്രായമായവരില്‍ സോഡിയത്തില്‍ ചെറിയവ്യതിയാനം വരുമ്പോള്‍ ത്തന്നെ അവരുടെ സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും മാറ്റം വരും. ക്ഷീണം, തളര്‍ച്ച, തലവേദന, ഛര്‍ദി, പേശീവേദന, ഓര്‍മക്കുറവ് തുടങ്ങിയ പ്രശ്നങ്ങളാണ് സോഡിയം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് അസാധാരണമായ പെരുമാറ്റം, അപസ്മാര ലക്ഷണങ്ങള്‍ എന്നിവയും കാണാം. പ്രശ്നം ഗുരുതരമായാല്‍ അബോധാവസ്ഥ (കോമ)യിലേക്കും നയിച്ചേക്കും. ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കണം.

കാരണങ്ങള്‍

ശരീരത്തിലെ ജലത്തിന്റെയും ലവണത്തിന്റെയും അളവില്‍ വ്യത്യാസം വരുമ്പോള്‍. ഛര്‍ദി, അതിസാരം, അമിത വിയര്‍പ്പ്, വൃക്കരോഗങ്ങള്‍, കരള്‍രോഗം, മൂത്രം കൂടുതലായി പോകാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറച്ചേക്കാം. കൂടാതെ മസ്തിഷ്‌കത്തെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, മസ്തിഷ്‌കജ്വരം, ന്യുമോണിയ, സ്ട്രോക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയും സോഡിയത്തിന്റെ അളവു കുറയ്ക്കും.

സോഡിയം കുറയുന്ന തോതിനെ മൂന്നായി തിരിക്കാം

  • 135-130-നും ഇടയില്‍- മൃദുവായ രീതി
  • 130-125-നും ഇടയില്‍- ഇടത്തരം
  • 125-ന് താഴെ-ഗുരുതരം
മുന്‍കരുതലുകള്‍

ചെറിയ വ്യതിയാനമാണെങ്കില്‍ കഞ്ഞിവെള്ളത്തിലോ നാരങ്ങവെള്ളത്തിലോ ഉപ്പിട്ട് നല്‍കാം. കരിക്കിന്‍ വെള്ളം നല്‍കുന്നത് സോഡിയം കുറയുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഗുരുതരമാണെങ്കില്‍ ആശുപത്രിയിലെത്തിക്കണം. ഭക്ഷണത്തില്‍ ആവശ്യത്തിന് കറിയുപ്പ് ഉപയോഗിക്കണം.

ഡോ.കെ.ജി. സജീത് കുമാര്‍

(വൈസ് പ്രിന്‍സിപ്പല്‍,

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്)

Content Highlights: less sodium in old age people, health, reason for less sodium


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented