ലെസ്ബിയനോ ബൈസെക്ഷ്വലോ ആയ സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പഠനം. മറ്റ് സ്ത്രീകളെ അപേക്ഷിച്ച് ഇവര്‍ക്ക് മാനസികസമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. ഇതുമൂലം അമിത ഉത്കണ്ഠ, വിഷാദം, പ്രമേഹം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത ഇത്തരക്കാര്‍ക്ക് വളരെ ഉയര്‍ന്ന നിലയിലായിരിക്കും. 

ബൈസെക്ഷ്വലോ ലെസ്ബിയനോ ആയ സ്ത്രീകള്‍ക്ക് ഹെട്രോസെക്ഷ്വലിറ്റിയുള്ള സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹസാധ്യത 60 ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു. ഡിപ്രഷന്‍ അഥവാ വിഷാദത്തിനുള്ള സാധ്യത ഇവരില്‍ 40 ശതമാനം കൂടുതലാണ്. കൂടാതെ ഉത്കണ്ഠയ്ക്കുള്ള സാധ്യത 30 ശതമാനത്തോളം കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. കൂടാതെ ഇവര്‍ കടുത്ത മാനസികസമ്മര്‍ദത്തിനും അടിപ്പെടാം. കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ ഡോക്ടർ ബെല്ലി കാസേഴ്‌സ് ആണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്.