പ്രതീകാത്മക ചിത്രം | Photo: Getty Images
എടപ്പാള്‍: കുട്ടികളിലെ കുഷ്ഠരോഗം അങ്കണവാടി, സ്‌കൂള്‍ തലത്തില്‍ കണ്ടെത്തി പരിഹരിക്കാനും വ്യാപനം തടയാനും ലക്ഷ്യമിട്ട് ബാലമിത്രയുമായി ആരോഗ്യവകുപ്പ്.
ജില്ലാ ലെപ്രസി ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഴ്‌സ് എന്നിവര്‍ എല്ലാ വിദ്യാലയങ്ങളിലും അങ്കണവാടികളിലും അധ്യാപകരടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കും. അവര്‍ ക്ലാസിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കുഷ്ഠരോഗ ലക്ഷണങ്ങളെക്കുറിച്ചും എപ്പോള്‍ സംശയിക്കണമെന്നതിനെക്കുറിച്ചും അറിവു പകരും. കുട്ടികളും രക്ഷിതാക്കളും സ്വയം പരിശോധനയിലൂടെ ലക്ഷണങ്ങള്‍ മനസ്സിലാക്കി ഇവരെ അറിയിക്കാനുള്ള കഴിവ് ഇതോടെ നേടും. ബോധവത്കരണവും രോഗലക്ഷണമുള്ളവരെ കണ്ടെത്തലുമുള്‍പ്പെടെ അങ്കണവാടിക്കാരുടെ ജോലി മേയ് മാസം തന്നെ പൂര്‍ത്തിയാക്കും.
പിന്നീട് വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ച് രോഗമുള്ളവരെ ആശുപത്രികളിലെത്തിക്കും. ജൂണില്‍ പരിശോധന മെഡിക്കല്‍ ഓഫീസര്‍മാര്‍ പൂര്‍ത്തീകരിക്കും. തുടര്‍ചികിത്സാകാര്യങ്ങളുടെ ചുമതല അങ്കണവാടി-ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കും.
കുട്ടികളിലെ രോഗബാധ പ്രാരംഭത്തില്‍ കണ്ടെത്തുന്നതോടൊപ്പം രോഗവ്യാപനത്തിന്റെ ചങ്ങല മുറിക്കാനും ഇതുമൂലമാകുമെന്നാണു കരുതുന്നത്.
Content Highlights: leprosy in kids, balamitra by kerala government, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..