വൻകുടലിലെ അർബുദം സുഖപ്പെടുത്താനുള്ള ശസ്ത്രക്രിയ വിജയകരമായി നടത്തി നെടുങ്കണ്ടം താലൂക്ക് ആശുപത്രി


ഡോക്ടർമാരടങ്ങുന്ന സംഘം ശസ്ത്രക്രിയയ്ക്ക് ശേഷം

നെടുങ്കണ്ടം: വൻകുടലിൽ അർബുദം ബാധിച്ച അറുപത്തിമൂന്നുകാരന് വിജയകരമായി ശസ്ത്രക്രിയ നടത്തി നെടുങ്കണ്ടം താലൂക്ക് ആശുപത്രി. രക്തക്കുറവും വയറുവേദനയുമായി ചികിത്സയ്ക്ക് എത്തിയ ബാലഗ്രാം സ്വദേശിക്കാണ് കുടലിൽ അർബുദം ബാധിച്ചതായി സർജൻ ഡോ. മുജീബ് കണ്ടെത്തിയത്.

അർബുദം ബാധിച്ച വൻകുടലിന്റെ പകുതിയോളം ഭാഗം നീക്കംചെയ്യുന്ന ‘ഹെമിക്കോലെക്ടോമി’ എന്ന അതിസങ്കീർണ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന രോഗി ആശുപത്രിവിട്ടു.സർജൻ ഡോ. എ.മുജീബ്, ഡോ. മീര എസ്.ബാബു, നഴ്‌സിങ് ഓഫീസർമാരായ റിന്റാ ജോസഫ്, രമ്യാ രാമചന്ദ്രൻ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് കുറഞ്ഞ സൗകര്യങ്ങൾ ഉപയോഗിച്ച് സങ്കീർണമായ ശസ്ത്രക്രിയ വിജയിപ്പിച്ചത്. രോഗിക്ക്‌ തുടർചികിത്സ ആവശ്യമായിവരുമെന്ന് ആശുപത്രി സൂപ്രണ്ട് ടി.പി.അഭിലാഷ് പറഞ്ഞു.

Content Highlights: large intestine cancer surgery, nedumkandam taluk hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented