ഉറക്കം കുറവാണോ? എങ്കിൽ നിങ്ങൾ സ്വാർഥരായേക്കുമെന്ന് പഠനം


Representative Image

രോ​ഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവർത്തികളെ സാരമായി ബാധിച്ചേക്കാം. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം. കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് 12 മണിക്കൂര്‍ വരെയാണ്. ഉറക്കക്കുറവ് മൂലം മാനസിക-ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ഏറെയുണ്ട്. എന്നാൽ അതു മാത്രമല്ല ഉറക്കക്കുറവ് ഒരാളെ സ്വാർഥരാക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

ഉറക്കമില്ലാത്ത രാത്രികൾ ഒരാളെ സ്വാർഥരാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. PLOS Biology എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. ഉറക്കം മതിയായി ലഭിക്കാത്ത ഒരാളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ പ്രധാനം സ്വാർഥരാകുന്നതാണ് എന്ന് പഠനം പറയുന്നു.

കാലിഫോർണിയ, ബെർക്ലി സർവകലാശാലകളിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഉറക്കം കുറയുന്നതോടെ മറ്റൊരാളെ സഹായിക്കാനുള്ള മനസ്സും കുറയുമെന്ന് പഠനത്തിൽ പറയുന്നു. ഒരുമണിക്കൂർ ഉറക്കനഷ്ടം പോലും ഇതിന് കാരണമായേക്കാമെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു.

ഉറക്കം നഷ്ടമാകുമ്പോൾ മാനുഷിക സ്വഭാവങ്ങളിൽ കാര്യമായ മാറ്റമുണ്ടാവുകയും അനുകമ്പയും സഹായ മനസ്കതയുമൊക്കെ നഷ്ടമാകും എന്നും പഠനത്തിൽ പറയുന്നു. ഉറക്കക്കുറവ് ഒരാളുടെ വൈകാരിക അവസ്ഥയെ മാറ്റുന്നതിനൊപ്പം സാമൂഹിക ഇടത്തിലുള്ള പെരുമാറ്റങ്ങളെയും ബാധിക്കുമെന്ന് പഠനത്തിൽ പറയുന്നുണ്ട്.

ഉറക്കക്കുറവുമൂലം വിഷാദരോ​ഗം, ഉത്കണ്ഠ മുതലായ മാനസികാരോ​ഗ്യ പ്രശ്നങ്ങളും അമിതവണ്ണം പ്രതിരോധശേഷിക്കുറവ് പോലുള്ള ശാരീരിക പ്രശ്നങ്ങളും ഉണ്ടാവുമെന്ന് നേരത്തേ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശരിയായ ഉറക്കം ലഭിക്കാത്തതു മൂലം ഓർമക്കുറവും ഏകാഗ്രതക്കുറവും അനുഭവപ്പെടുന്നതായി പറയുന്നവരുണ്ട്.

ഉറക്കക്കുറവിനെ നേരിടാം ഇങ്ങനെ

  • എല്ലാ ദിവസവും ഉറങ്ങാൻ കൃത്യ സമയം പാലിക്കുക.
  • ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം ഉറങ്ങുക.
  • ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് അര മണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കരുത്.
  • വിഷമമോ മാനസിക പിരിമുറക്കമോ തോന്നുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക.
  • കാപ്പി, ചായ, പുകയില ഉൽപ്പനങ്ങൾ പോലുള്ള നാഡിവ്യൂഹത്തെ ഉത്തേജിപിക്കുന്ന വസ്തുക്കൾ (Nouro Stimulants) വൈകുന്നേരത്തിനു ശേഷം ഉപയോഗിക്കരുത്.
  • മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.

Content Highlights: lack of sleep makes people more selfish


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented