ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കാം; ആശങ്കയായി ഡെങ്കിപ്പനി


526 സംശയിക്കുന്ന കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ജില്ലാ ആരോഗ്യ വകുപ്പധികൃതർ

Representative Image | Photo: Gettyimages.in

കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. ഈ മാസം മാത്രം രോഗം ബാധിച്ചത് 22 പേർക്കാണ്. 116 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുമുണ്ട്.

ഈ വർഷം ഇതുവരെ 210 കേസുകളാണ് സ്ഥിരീകരിച്ചത്.

526 സംശയിക്കുന്ന കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ജില്ലാ ആരോഗ്യ വകുപ്പധികൃതർ പറയുന്നു.

തൃക്കാക്കര, കൊച്ചി നഗരസഭാ പ്രദേശങ്ങളായ ഇടക്കൊച്ചി, തമ്മനം, പച്ചാളം, എളമക്കര സൗത്ത് എന്നിവിടങ്ങളിലും കുന്നത്തുനാട് പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ പറഞ്ഞു.

മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളിൽ വളർത്താതിരിക്കുന്നതാണ് നല്ലത്.

വളർത്തുകയാണെങ്കിൽ ത്തന്നെ അവ മണ്ണിട്ട് വളർത്തണമെന്നും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയുകയും വേണമെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

പരിശോധന കർശനമാക്കും

ഡെങ്കിപ്പനി കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിനാൽ ആരോഗ്യവകുപ്പ് നിയമനടപടികളിലേക്ക് നീങ്ങും. വീടുകളിലും സ്ഥാപനങ്ങളുടെ പരിസരത്തും കൊതുകു വളരുന്ന സാഹചര്യം കണ്ടെത്തിയാൽ കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും.

-ഡോ. വി. ജയശ്രീ, ഡി.എം.ഒ.

Content Highlights: kochi registers spike in dengue fever cases, dengue fever symptoms

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented