Representative Image| Photo: GettyImages
തിരുവനന്തപുരം: ഉമിനീര് പരിശോധനയിലൂടെ മുന്‍കൂട്ടി രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന കിറ്റ് വികസിപ്പിച്ചെടുത്തു. ജനിതകഘടന മനസ്സിലാക്കി 200-ഓളം രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുമെന്നാണ് അവകാശവാദം. അര്‍ബുദം, ഹൃദയ-നാഡീസംബന്ധമായ രോഗങ്ങള്‍, വന്ധ്യതാപ്രശ്നങ്ങള്‍ എന്നിവയും സാജിനോം എന്ന കിറ്റുപയോഗിച്ച് മനസ്സിലാക്കാമെന്ന് ഗവേഷകരായ എച്ച്.എല്‍.എല്‍. ലൈഫ്കെയര്‍ മുന്‍ സി.എം.ഡി. ഡോ. എം. അയ്യപ്പന്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി മുന്‍ ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണപിള്ള എന്നിവര്‍ അവകാശപ്പെട്ടു.
വ്യക്തിയുടെ ജനിതകഘടനയുടെ രൂപങ്ങള്‍ മനസ്സിലാക്കി കംപ്യൂട്ടറില്‍ വിശകലനം ചെയ്താണ് രോഗസാധ്യത നിര്‍ണയിക്കുക. ചികിത്സാരീതിയും ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്ളും നിര്‍ദേശിക്കാന്‍ ഇതിലൂടെ കഴിയും. വീടുകളിലെത്തി ഉമിനീര് ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ക്രമീകരണവും വികസിപ്പിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് സാംപിളുകള്‍ പരിശോധിക്കുന്നത്. തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സര്‍ക്കാര്‍ അനുവദിച്ച ഒന്നര ഏക്കറില്‍ സ്വന്തമായി ലബോറട്ടറി സ്ഥാപിക്കുമെന്ന് ഡോ. അയ്യപ്പനും പ്രൊഫ. രാധാകൃഷ്ണപിള്ളയും പറഞ്ഞു.
Content Highlights: Kit to detect around two hundred diseases through saliva test, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..