തൃശ്ശൂര്‍: മണ്ണംപേട്ട സ്വദേശിയായ ആന്റണി കുറ്റൂക്കാര(74)ന്റെ മൂത്രാശയത്തില്‍നിന്ന് നീക്കം ചെയ്തത് നാലര സെന്റീമീറ്റര്‍ വലുപ്പമുള്ള കല്ല്. ഒറ്റനോട്ടത്തില്‍ കറുത്ത പവിഴപ്പുറ്റാണെന്നേ പറയൂ.
ഐ.എന്‍.ടി.യു.സി. കേന്ദ്ര കമ്മിറ്റിയംഗമായ ആന്റണി കുറ്റൂക്കാരനെ നവംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ മൂത്രത്തില്‍ കല്ലാണെന്ന് മനസ്സിലായി.
തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലെ ഡോ. ഉദയഭാനുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചികിത്സ. തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ഡോ. വേണു ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇത്തരത്തിലുള്ള കല്ല് അപൂര്‍വമാണെന്നും ആശുപത്രിയിലെ ലൈബ്രറിയില്‍ സൂക്ഷിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Content Highlights: Kidney stone removed, Kidney Stone