പ്രതീകാത്മകചിത്രം | Photo: Gettyimages.in
കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ തൊഴിൽജന്യ ശ്വാസകോശരോഗ ഗവേഷണ കേന്ദ്രം ആലപ്പുഴയിൽ ആരംഭിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശരോഗ വിഭാഗത്തിലാണ് കേന്ദ്രം ആരംഭിക്കുക. കയർ ഫാക്ടറികളിലും അനുബന്ധ മേഖലകളിലും ജോലിചെയ്യുന്ന തൊഴിലാളികളിൽ ശ്വാസകോശ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നതായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം നടത്തിയ പഠനങ്ങൾ തെളിയിച്ചിരുന്നു.
സാധാരണക്കാർ ജോലിചെയ്യുന്ന മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി വിശദമായ പഠനവും ഗവേഷണവും നടത്താൻ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് മെഡിക്കൽ കോളേജ് പൾമണറി മെഡിസിൻ അഡീഷണൽ പ്രൊഫസർ ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഗവേഷണ കേന്ദ്രത്തിനുള്ള അനുമതി ലഭിച്ചത്. കോവിഡ് കാലമായതുകൊണ്ടു തന്നെ കുറഞ്ഞത് രണ്ടുമൂന്ന് മാസങ്ങൾക്കു ശേഷം മാത്രമേ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:Keralas first occupational lung disease research center in Alappuzha, Health
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..