വീണാ ജോർജ് | Photo: Mathrubhumi
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മദർ-ന്യൂബോൺ കെയർ യൂണിറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
നവജാത ശിശുക്കളുടെ ചികിത്സയിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ മദർ -ന്യൂബോൺ കെയർ യൂണിറ്റിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
.jpg?$p=5d73c46&&q=0.8)
നവജാത ശിശു സംരക്ഷണത്തിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് സാധിക്കുമെന്നും അതിന് സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളോടെ ഐ.എം.സി.എച്ചിൽ ഒരുങ്ങുന്ന ലേബർ റൂം പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഇത് വൈകാതെ തന്നെ ഉദ്ഘാടനം ചെയ്യും. വർഷത്തിൽ 6000ത്തോളം പ്രസവം നടക്കുന്ന ഐ.എം.സി.എച്ചിൽ സുപ്രധാനമായ വിവിധ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. ഇത് മികച്ച രീതിയിൽ ജനങ്ങൾക്ക് ഉപകാരപ്പെടും. ഏറ്റവും ശാസ്ത്രീയമായി ഐ.എം.സി.എച്ചിൽ ആരംഭിച്ച മുലപ്പാൽ ബാങ്ക് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. അതിന്റെ സേവനം പുറത്തേക്ക് കൂടി ലഭ്യമാക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.എം.സി.എച്ചിലെ നിള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ആരോഗ്യ വകുപ്പ് ഡി.എം.ഇ ഡോ.തോമസ് മാത്യു, ഡി.എച്ച്.എസ് ഡോ. മീനാക്ഷി വി, ഡി.എം.ഒ ഇൻ ചാർജ് ഡോ. പീയുഷ് എം തുടങ്ങിയവർ സംസാരിച്ചു.
Content Highlights: keralas first mother-newborn care unit at kozhikode mch inaugurated by health minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..