മുലപ്പാലിന് ഇതാ ഒരു 'ബാങ്ക്'


സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ മുലപ്പാൽ ബാങ്ക് ഫോട്ടോ: ബി. മുരളീകൃഷ്ണൻ

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. 'നെക്ടർ ഓഫ് ലൈഫ്' എന്ന പദ്ധതി ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു.

'മുലപ്പാൽ ബാങ്ക്' എന്ന ആശയം കുറേ വർഷം മുമ്പുതന്നെ ഉയർന്നുവരികയും പല രാജ്യങ്ങളിൽ അത് യാഥാർഥ്യമാകുകയും ചെയ്തെങ്കിലും കേരളത്തിൽ ഇപ്പോഴാണ് നടപ്പാകുന്നതെന്ന് മന്ത്രി ശൈലജ പറഞ്ഞു. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് ബാങ്ക് സ്ഥാപിച്ചത്.

ടി.ജെ. വിനോദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., മേയർ എം. അനിൽകുമാർ, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. പരശുറാം ഗോപിനാഥ്, റോട്ടറി ഡിസ്ട്രിക്ട്3201 മുൻ ഗവർണർ ആർ. മാധവ്ചന്ദ്രൻ, ഇപ്പോഴത്തെ ഗവർണർ ജോസ് ചാക്കോ, നിർദിഷ്ട ഗവർണർ എസ്. രാജ്മോഹൻ നായർ, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബൽ മുൻ പ്രസിഡന്റ് ഡോ. പി.ജി. പോൾ, കോർപ്പറേഷൻ കൗൺസിലർ സുധ ദിലീപ്കുമാർ, ഡി.എം.ഒ ഡോ. കുട്ടപ്പൻ, ഐ.എം.എ. പ്രസിഡന്റ് ഡോ. ടി.വി. രവി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത തുടങ്ങിയവർ പങ്കെടുത്തു.

മുലപ്പാൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ സിനിമാ താരം പേളി മാണി വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.

അമ്മയുടെ മരണം, രോഗബാധ അല്ലെങ്കിൽ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാൽ ലഭിക്കാത്ത നവജാത ശിശുക്കൾക്കു വേണ്ടിയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ബാങ്ക്. ശേഖരിക്കുന്ന പാൽ ആറുമാസം വരെ കേടാകാതെ സൂക്ഷിക്കാനാവും.

പാസ്ച്ചുറൈസേഷൻ യൂണിറ്റ്, റഫ്രിജറേറ്ററുകൾ, ഡീപ് ഫ്രീസറുകൾ, ഹോസ്പിറ്റൽ ഗ്രേഡ് ബ്രസ്റ്റ് പമ്പ്, ആർ.ഒ. പ്ലാന്റ്, സ്റ്റെറിലൈസിങ് ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ തുടങ്ങിയവ അടങ്ങുന്ന മുലപ്പാൽ ബാങ്ക് 35 ലക്ഷം രൂപ ചെലവിലാണ് സ്ഥാപിച്ചത്.

Content Highlights:Keralas first human milk bank opened, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented