കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍


ശേഖരിക്കുന്ന പാല്‍ 6 മാസം വരെ ബാങ്കില്‍ കേടുകൂടാതെ സൂക്ഷിക്കാനാവും

Representative Image | Photo: Gettyimages.in

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് വെള്ളിയാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും.

'നെക്ടർ ഓഫ് ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.

റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്ന മുലപ്പാൽ ബാങ്ക് റോട്ടറി ഡിസ്ട്രിക്ട് 3201 മുൻ ഗവർണർ മാധവ്ചന്ദ്രന്റെ ആശയമാണ്. അമ്മയുടെ മരണം, രോഗബാധ അല്ലെങ്കിൽ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാൽ ലഭിക്കാത്ത നവജാത ശിശുക്കൾക്ക് അത് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്, അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുലപ്പാൽ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്.

ശേഖരിക്കുന്ന പാൽ 6 മാസം വരെ ബാങ്കിൽ കേടുകൂടാതെ സൂക്ഷിക്കാനാവും. ജനറൽ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതി.

പാസ്ചുറൈസേഷൻ യൂണിറ്റ്, റഫ്രിജറേറ്ററുകൾ, ഡീപ് ഫ്രീസറുകൾ, ഹോസ്പിറ്റൽ ഗ്രേഡ് ബ്രസ്റ്റ് പമ്പ്, ആർ.ഒ. പ്ലാന്റ്, സ്റ്റെറിലൈസിങ് ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ തുടങ്ങിയവ അടങ്ങുന്ന മുലപ്പാൽ ബാങ്ക് 35 ലക്ഷം രൂപ ചെലവിലാണ് സ്ഥാപിച്ചത്.

ബാങ്ക് സ്ഥാപിക്കുന്നതിന് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബലും സംസ്ഥാന ആരോഗ്യ വകുപ്പും തമ്മിൽ കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പിട്ടിരുന്നുവെങ്കിലും കോവിഡ്19 വ്യാപനത്തെ തുടർന്ന് പദ്ധതി വൈകുകയായിരുന്നു.

Content Highlights:Keralas first breast milk bank at Ernakulam General Hospital, Health, Breast Milk

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented