Representative Image| Gettyimages.in
കൊറോണ വ്യാപനം രൂക്ഷമാകുമ്പോള്‍ വെന്റിലേറ്റര്‍ സംവിധാനം ആവശ്യമുള്ള രോഗികളുടെ എണ്ണവും ഏറിവരികയാണ്. പലപ്പോഴും അതിന്റെ ചെലവ് താങ്ങാന്‍ സാധാരണക്കാര്‍ക്ക് കഴിയാറില്ല. കുറഞ്ഞചെലവില്‍ വെന്റിലേറ്റര്‍ സംവിധാനമൊരുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായും അവ ഫലം കണ്ടിട്ടുമില്ല. ഇവിടെയാണ് ഈ മൂന്ന് സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ വിജയം കണ്ടിരിക്കുന്നത്.
കേരളത്തിലെ മൂന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഒരു അമേരിക്കന്‍ സംഘടനയും ചേര്‍ന്നാണ് കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന വെന്റിലേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് (KSUM) കീഴിലുള്ള സിനേര്‍ജിയ മീഡിയ ലാബ്സ്(simelasb), ചെന്നൈയിലെ ഐക്കോണിക്സ് ത്രീ ഡി.പി, സിംഗപ്പൂര്‍ കമ്പനിയായ അരുവി എന്നീ സ്റ്റാര്‍ട്ട് അപ്പുകള്‍ ചേര്‍ന്നാണ് ഈ വെന്റിലേറ്റര്‍ സംവിധാനം പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് പ്രാണാ ഫൗണ്ടേഷന്റെ (Project Prana Foundation) സഹായത്തോടെയാണ് ഇതിന്റെ നിര്‍മാണം.

വ്യക്തികള്‍ക്ക് തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ സംവിധാനം ലോകത്തിലെ പലരാജ്യങ്ങളിലും ഇപ്പോള്‍ നിലവിലുണ്ടെന്നും കെ.എസ്.യു.എം ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു. ഒരേ സമയം രണ്ട് ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് പുതുതായി കണ്ടെത്തിയ വെന്റിലേറ്റര്‍ സംവിധാനം. മാത്രമല്ല രോഗിയുടെ വ്യക്തിപരമായ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വെന്റിലേറ്ററാണ് ഈ പദ്ധതിയിലൂടെ വികസിപ്പിച്ചെടുക്കുന്നത്.

പ്രാണ ഫൗണ്ടേഷന് ഐസേവ്(i-SAVE) എന്ന എമര്‍ജന്‍സി സംവിധാനം ആദ്യം വികസിപ്പിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് INDVENTR-100, INDVENTR-200 എന്നിവ നിര്‍മിച്ചിരിക്കുന്നത്. NDVENTR-100 ചെലവു കുറഞ്ഞതും എന്നാല്‍ കൂടുതല്‍ സംവിധാനങ്ങളുള്ളതുമാണ് എന്ന് സിനേര്‍ജിയ ഡയറക്ടര്‍ ഡെറിക് സെബാസ്റ്റ്യന്‍ അറിയിച്ചു. നടനും നിര്‍മാതാവുമായ പ്രകാശ് ബാരെയാണ് ഇന്‍ഡ്വെന്റര്‍ പ്രോജക്ടിന്റെ തലവന്‍. 20,000 രൂപയിലും കുറഞ്ഞ ചെലവില്‍ വെന്റിലേറ്റര്‍ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
Content Highlights: Kerala startup, US foundation tie up for new low cost ventilator
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..